മാവേലിക്കരയില്‍ ക്രിക്കറ്റ് ബാറ്റ് തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണ്യാന്ത്യം

Loading...

മാവേലിക്കര: സ്‌കൂളില്‍ നിന്നും ക്രിക്കറ്റ് കളിക്കുന്നതിനിടെ ബാറ്റ് തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു. മാവേലിക്കര ചാരുംമൂട് ഗവ. യുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി നവനീതാണ് മരിച്ചത്.

ഇന്ന് ഉച്ചക്കാണ് സംഭവം. ഭക്ഷണം കഴിച്ച്‌ കൈ കഴുകാന്‍ പോവും വഴിയാണ് നവനീതിന്റെ തലയുടെ പിന്നില്‍ ബാറ്റ് തെറിച്ച്‌ വീണത്. തുടര്‍ന്ന് കുട്ടി ബോധരഹിതനായി വീണു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

സഹപാഠികളും അധ്യാപകരും ചേര്‍ന്ന് കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ നില രുതരമായതിനാല്‍ താലൂക്ക് ആശുപത്രിയിലേയ്ക്ക് എത്തിക്കുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന മറ്റു ചില കുട്ടികളുടെ കൈയ്യില്‍ നിന്ന് അബദ്ധത്തില്‍ ബാറ്റ് തെറിച്ചുപോവുകയും നവനീതിന്റെ കഴുത്തിനു പിന്നില്‍ കൊള്ളുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം