ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനത്തില്‍ മൂന്നു പേര് മരിച്ചു. 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുലവേസി ദ്വീപിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍സ്കെയില്‍ 6.2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്.
മജെനെ നഗരത്തിന് ആറുകിലോമീറ്റര്‍ വടക്കുകിഴക്കായി 10 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആയിരക്കണക്കിന് ആളുകള്‍ സുരക്ഷ തേടി വീടുകളില്‍ നിന്നിറങ്ങിയോടി.
ഏഴ് സെക്കന്‍ഡ് നേരത്തേക്ക് കടല്‍ പ്രക്ഷുബ്ദമായിരുന്നു. എന്നാല്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ഒരു ഹോട്ടലിനും വെസ്റ്റ് സുലവേസി ഗവര്‍ണറുടെ ഓഫീസിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. പലസ്ഥലത്തും വൈദ്യുതിബന്ധവും വിഛേദിക്കപ്പെട്ടു.
News from our Regional Network
RELATED NEWS
English summary: Strong earthquake shakes Indonesia; Three deaths