Categories
ദേശീയം

ഇന്തൊനീഷ്യയിൽ ശക്തമായ ഭൂചലനത്തില്‍ ആറ് മരണം

ന്തൊനീഷ്യയിൽ ശക്തമായ ഭൂചലനം. കിഴക്കൻ ജാവയിലാണ് സംഭവം. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടോടെ ഉണ്ടായ ഭൂചലനത്തിൽ തീവ്രത 6 രേഖപ്പെടുത്തി.

ഭൂചലനത്തിൽ ആറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഇന്തൊനീഷ്യയിലെ ഡിസാസ്റ്റർ മിറ്റിഗേഷൻ ഏജൻസി വൃത്തങ്ങളെ ഉദ്ധരിച്ചാണ് എൻ.ഡി.ടി.വി ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യ ദ്വീപായ ജാവയിലും ടൂറിസ്റ്റ് കേന്ദ്രമായ ബാലിയിലും കെട്ടിടങ്ങൾക്ക് വലിയ രീതിയിൽ നാശനഷ്ടമുണ്ടായി. നിരവധി വീടുകൾ തകർന്നു.

സുനാമിക്ക് കാരണാകുന്ന തീവ്രതയില്ലെന്ന് ഇന്തൊനീഷ്യയുടെ ഭൂചലന സൂനാമി സെന്റർ മേധാവി രഹ്മത് ട്രിയോനോ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Strong earthquake shakes Indonesia The incident took place in East Java. The quake, which struck at around 2pm local time, had a magnitude of 6.

NEWS ROUND UP