വാട്സ്ആപ്പിലൂടെ വ്യാജവും, തെറ്റിദ്ധാരണ പരത്തുന്നതുമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി

വാട്സ്ആപ്പിലൂടെ വ്യാജവും, തെറ്റിദ്ധാരണ പരത്തുന്നതുമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിച്ചതായി വാട്സ്ആപ്പ് ഇന്ത്യ മേധാവി അഭിജിത്ത് ബോസ്. വൈറല്‍ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികളില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും എന്നാല്‍ ഇനിയും ഏറെ ചെയ്യാനുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

സന്ദേശം ഒരു സമയം ഫോര്‍വേര്‍ഡ് ചെയ്യുന്നത് അഞ്ച് പേര്‍ക്കായി നിജപ്പെടുത്തിയിരുന്നു. ഫോര്‍വാഡ് ലേബല്‍, സസ്പീഷ്യസ് ലിങ്കുപോലുള്ള ഫീച്ചറുകളും വാട്സ് ആപ് പ്രാബല്യത്തില്‍ വരുത്തിയിരുന്നു. എന്നാല്‍ ഇനിയും കൂടുതല്‍ നടപടികള്‍ കൊണ്ടുവരുമെന്നാണ് ബോസ് വ്യക്തമാക്കുന്നത്.

ഗുരുഗ്രാം ആസ്ഥാനമാക്കിയാണ് വാട്‌സ് ആപിന്റെ ഇന്ത്യന്‍ ശാഖ പ്രവര്‍ത്തിക്കുന്നത്. അഭിജിത്ത് വാട്സ് ആപ് ഇന്ത്യയുടെ തലപ്പത്ത് വരുന്നത് ഈ വര്‍ഷമാണ്. ഭീകരാക്രമണത്തിന് പിന്നാലെയും അതിന് മുമ്പും ഭീകരവാദം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് വാട്സ്ആപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ അടക്കം വാട്സ് ആപ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

ആർ.എം.പി നേതാവ് കെ.കെ രമയെ വടകരയിൽ പൊതു സ്ഥാനാർത്ഥിയാക്കാൻ നീക്കം വീഡിയോ കാണാം …………………….. …https://youtu.be/BhzSxR2lCpE

 

Loading...