‘ബാല എന്നോടൊപ്പമുണ്ടാകും, ഞങ്ങൾ പരിപാടി അവതരിപ്പിക്കും’; കണ്ണീരണിയിക്കും സ്റ്റീഫന്റെ വാക്കുകൾ; വിഡിയോ

Loading...

അനുനിമിഷത്തിലും നമ്മുടെ ഓർമ്മകളിൽ വേദനയായ് പടർന്നു കയറുകയാണ് ബാലഭാസ്കർ. ആ വിയോഗം സമ്മാനിച്ച വേദന, നിമിഷങ്ങളിൽ നിന്നും ദിവസങ്ങളിലേക്ക് വഴിമാറുമ്പോൾ ഏറുന്നതേയുള്ളൂ. പങ്കു വച്ചു പോയ ഈണങ്ങൾ, കൊതിപ്പിക്കുന്ന പ്രണയനിമിഷങ്ങൾ…സൗഹൃദക്കൂട്ടുകൾ… ഓർമ്മകളുടെ ചിറകിലേറാൻ ഏറെ കരുതിവച്ചിരുന്നു ബാലഭാസ്കർ.

വയലിനിനിലൂടെ ആരാധകരുടെ സിരകളിൽ സംഗീതത്തിന്റെ ലഹരി പടർത്തിയ കലാകാരൻ ബാലഭാസ്കറിന്റെ ഓർമ്മകളെ ഒരിക്കൽ കൂടി സ്വരുക്കൂട്ടുകയാണ് സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസി. ഒരു പരിപാടിക്കായി സൗദിയിലെത്തിയപ്പോഴായിരുന്നു സ്റ്റീഫൻ ബാലയുടെ ഓർമ്മകളെ തിരികെപ്പിടിച്ചത്.


ആദ്യമായാണ് സൗദിയില്‍ പരിപാടി അവതരിപ്പിക്കാൻ എത്തുന്നതെന്ന് പരിപാടിക്ക് മുൻപ് ഫെയ്സ്ബുക്കിൽ ലൈവ് വന്ന സ്റ്റീഫൻ ദേവസി പറഞ്ഞു. ഇവിടെ വരുമ്പോൾ തനിക്കൊപ്പം വേണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച സംഗീതജ്ഞനെ താൻ കൂടെക്കൂട്ടിയെന്നും സ്റ്റീഫൻ പറയുന്നു. ബാലഭാസ്കറിനെ ഉദ്ദേശിച്ചായിരുന്നു സ്റ്റീഫന്റെ വാക്കുകൾ. ബാലയുടെ മുഖമുള്ള ടീ ഷർട്ട് ധരിച്ചാണ് സ്റ്റീഫൻ പരിപാടി അവതരിപ്പിച്ചത്.

‘ബാല ഇന്ന് എന്നോടൊപ്പമുണ്ടാകും. ഞങ്ങളൊരുമിച്ച് സ്റ്റേജിൽ പരിപാടി അവതരിപ്പിക്കും’ എന്ന് പറഞ്ഞാണ് സ്റ്റീഫൻ വിഡിയോ അവസാനിപ്പിച്ചത്.

വിഡിയോ കാണാം:

Look whom I brought with me to to perform in Saudi ❤️❤️❤️❤️. #balabhaskar #balabhaskar_violinist #balabhaskar #indianmusic #keralamusically #musicallykerala

Stephen Devassyさんの投稿 2019年1月11日金曜日

Loading...