യൂത്ത് ലീഗ് നേതാവിനെതിരെ പീഡന കേസ് മുറുകുന്നു ;ഹഫ്‌സൽ റഹ്മാനെതിരെ ഒരു പെൺകുട്ടികൂടി മൊഴി നൽകി

Loading...

മലപ്പുറം :  യൂത്ത് ലീഗ് നേതാവിനെതിരെ പീഡന കേസ് മുറുകുന്നു . ഹഫ്‌സൽ റഹ്മാനെതിരെ ഒരു പെൺകുട്ടികൂടി മൊഴി നൽകിസ‌്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച യൂത്ത് ലീഗ് നേതാവായ മലപ്പുറം ചെമ്മങ്കടവ് പിഎംഎസ‌്എഎം എച്ച‌്എസ‌്എസിലെ  ഉറുദു അധ്യാപകൻ എൻ കെ ഹഫ്‌സൽ റഹ്മാനെതിരെ  ഒരു പെൺകുട്ടികൂടി മൊഴി നൽകി. ഇതോടെ ഹഫ‌്സലിനെതിരെ ഒരു പോക‌്സോ കേസുകൂടി രജിസ‌്റ്റർ ചെയ‌്തു.

സംരക്ഷിക്കാൻ ബാധ്യതയുള്ളയാൾ  ദുരുദ്ദേശ്യത്തോടെ ശരീരഭാഗങ്ങളിൽ സ‌്പർശിച്ചതിന‌് പോക‌്സോ  നിയമത്തിലെ 9, 10 വകുപ്പ‌് പ്രകാരമാണ‌് കേസ‌്.  പ്രതി ഒളിവിലാണ‌്.

അതിനിടെ, പരാതിക്കാരെ പലവിധ മാർഗത്തിലൂടെ പിന്മാറ്റാനും കേസ‌് അട്ടിമറിക്കാനും ലീഗുകാർ  ശ്രമം തുടരുകയാണ‌്. ഹഫ‌്സലിനെതിരെ പരാതി നൽകിയതിന‌് മറ്റൊരധ്യാപകൻ ഭീഷണിപ്പെടുത്തിയെന്ന‌് പരാതി നൽകിയ കുട്ടികളിൽ ഒരാൾ തനിക്ക‌് പരാതിയില്ലെന്ന‌് പൊലീസിനെ അറിയിച്ചിട്ടുണ്ട‌്.

സ‌്കൂൾ മാനേജരുടെ അടുത്ത ബന്ധുവായ അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്ന് മൂന്ന‌് കുട്ടികളാണ‌് പരാതി നൽകിയത‌്. ഹഫ‌്സൽ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന 19 വിദ്യാർഥിനികളുടെ പരാതി ശനിയാഴ‌്ച പ്രിൻസിപ്പൽ കൈമാറിയതിനെ തുടർന്നാണ് പൊലീസ‌് നടപടിയാരംഭിക്കുന്നത‌്.

അന്നുതന്നെ ഒരു കുട്ടി മൊഴിനൽകിയതോടെ  ആദ്യ കേസെടുത്തു. സംഭവം നടന്നിട്ടില്ലെന്ന‌് കഴിഞ്ഞദിവസം ഒരു കുട്ടി പൊലീസിനോട‌്  പറഞ്ഞത‌് സമ്മർദത്തെ തുടർന്നാണ‌്.  അട്ടമിറിനീക്കം പൊലീസിലെ രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിക്കുന്നുണ്ട‌്.

പ്രതിക്കനുകൂലമായി മൊഴി മാറ്റിപ്പറയാൻ സാഹചര്യമൊരുക്കുന്നതിന് ലീഗുകാരനായ  പഞ്ചായത്ത‌് പ്രസിഡന്റ‌് പങ്കെടുത്ത് പിടിഎ എക‌്സിക്യൂട്ടീവ‌് യോഗം ചേർന്നത‌് വലിയ വിവാദമായി. പ്രതിഷേധിച്ചെത്തിയ കുട്ടികളാണ‌് അട്ടിമറിനീക്കം പൊളിച്ചത‌്.

കുട്ടികൾ ഫോണിൽ വിളിച്ച് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, പഞ്ചായത്ത‌് പ്രസിഡന്റ‌് പിടിഎ എ‌ക‌്സിക്യൂട്ടീവ‌് യോഗത്തിൽ പങ്കെടുക്കുന്നത‌് നിയമവിരുദ്ധമാണെന്ന്  ഹയർ സെക്കൻഡറി റീജണൽ ഡയറക്ടർ അറിയിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ആറിന് സ്കൂളിൽ എൻഎസ്എസ് യൂണിറ്റ‌്  സംഘടിപ്പിച്ച ക്യാമ്പിൽ മറ്റൊരു സ്കൂളിൽനിന്നെത്തിയ വിദ്യാർഥിനിയെ മുറിയിലേക്ക് വിളിച്ചുവരുത്തി ഹഫ‌്സൽ  റഹ്മാൻ ഉപദ്രവിച്ചെന്നാണ‌് പ്രധാന ആക്ഷേപം. ഈ കുട്ടി പരാതി നൽകിയില്ലെങ്കിലും സംഭവം അറിഞ്ഞതോടെ  മറ്റ‌് വിദ്യാർഥിനികൾ അധ്യാപകനെതിരെ രംഗത്തെത്തുകയായിരുന്നു.

Loading...