രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം; എ വിജയരാഘവന് ജാഗ്രത കുറവുണ്ടായിയെന്ന് എം സി ജോസഫൈന്‍

Loading...

തിരുവനന്തപുരം: ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എ വിജയരാഘവന്‍ നടത്തിയ വിവാദപരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ നടപടി തുടങ്ങി. ലോ ഓഫീസറോട് കമ്മീഷന്‍ റിപ്പോർട്ട്‌ തേടിയിട്ടുണ്ട്.

ഇടതുമുന്നണി കൺവീനർ എ വിജയരാഘവന് ജാഗ്രത കുറവുണ്ടായിയെന്ന്  എം സി ജോസഫൈന്‍  പറഞ്ഞു. സ്ത്രീകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ജോസഫൈന്‍ പറഞ്ഞു.

അതേസമയം, എ വിജയരാഘവനെതിരായ പരാതിയിൽ ഇന്ന്  രമ്യ ഹരിദാസിന്‍റെ മൊഴിയെടുക്കും. തിരൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. തിരൂർ ഡിവൈഎസ്പി ബിജു ഭാസ്ക്കറാണ് മൊഴിയെടുക്കുക. രണ്ട് ദിവസത്തിനകം മലപ്പുറം എസ്പിക്ക് റിപ്പോർട്ട് നൽകുമെന്ന് തിരൂർ ഡിവൈഎസ്പി അറിയിച്ചു.

സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കെന്നായിരുന്നു ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ രമ്യയ്ക്കതിരെ സംസാരിച്ചത്. പൊന്നാനിയില്‍ പിവി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്‍റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.

 

 

ഈ ചുട്ടുപൊള്ളുന്ന മീനച്ചൂടിൽ തിരഞ്ഞെടുപ്പ് പ്രചാരണവും ചൂടേറിയ താവുന്നു. അതിനായ് തമിഴ്നാട്ടിൽ കൊയാസ്………വീഡിയോ കാണാം 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം