പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Loading...

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു.

ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ നിയമത്തിനെതിരെ കോടതിയെ സമീപിക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരമാണ് സര്‍ക്കാരിന്റെ ഹര്‍ജി.

പൗരത്വ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ പ്രമേയം പാസാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്ഠ്യേനയാണ് പാസാക്കിയത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

കേന്ദ്രം പാസാക്കിയ പൗരത്വ നിയമം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശ സമത്വത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു നിയമസഭ പ്രമേയം പാസാക്കിയത്.

വിവിധ ജനവിഭാഗങ്ങളുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഉള്‍ക്കൊണ്ടു രൂപപ്പെട്ടതാണ് ഇന്ത്യന്‍ ദേശീയത. ദേശീയത. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്നതു മത-രാഷ്ട്രീയ സമീപനമാണെന്നും പ്രമേയം കുറ്റപ്പെടുത്തി.

ഇപ്പോൾ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചതോടെ നിയമത്തെ ഭരണഘടനാപരമായി തന്നെ നേരിടാനാണ് സർക്കാർ തീരുമാനമെന്ന സൂചനയാണ് നൽകുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം