സ്കൂൾ കായികമേളയില്‍ ആദ്യ സ്വര്‍ണ്ണം തിരുവനന്തപുരത്തിന്

Loading...

തിരുവനന്തപുരം: അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂൾ കായികമേളയില്‍ ആദ്യ സ്വര്‍ണ്ണം തിരുവനന്തപുരത്തിന്. 3000 ജൂനീയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ സായിയുടെ സല്‍മാന്‍ ഫറൂക്കിന് സ്വര്‍ണ്ണം. രണ്ടാം സ്ഥാനം എം.വി.അമിത്ത് (കോതമംഗലം മാര്‍ബസേലിയേസ്).

3000 സീനിയർ ആണ്കുട്ടികളുടെ മത്സരത്തില്‍ ഒന്നാംസ്ഥാനം കോതമംഗലം മാർ ബേസില്‍ സ്കൂളിലെ ആദർശ് ഗോപിക്ക്. രണ്ടാം സ്ഥാനം അജിത്.എം. ( സി എം ടി മാത്തൂർ പാലക്കാട്). ജൂനിയർ പെണ്കുട്ടികളുടെ 3000 മീറ്ററില്‍ കട്ടിപ്പറ ഹോളി ഫാമിലി സ്കൂളിലെ സനിക സ്വർണ്ണം നേടി. രാവിലെ ഏഴ് മണിക്കാണ് മത്സരങ്ങൾ ആരംഭിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണുള്ളത്. മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ച സമാപിക്കും.

ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങൾ. വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് അണ്ടർ 17 ആൺകുട്ടികളുടെ 3000 മീറ്റർ മത്സരത്തോടെ മീറ്റ് ആരംഭിക്കും. 2,200 താരങ്ങള്‍ മാറ്റുരയ്ക്കുന്ന മീറ്റിന്റെ പതാക ഉയർത്തല്‍ ചടങ്ങില്‍ യൂത്ത് ഒളിംപിക്സില്‍ മത്സരിച്ച ജെ.വിഷ്ണുപ്രിയ മുഖ്യാതിഥിയാകും. സ്കൂളുകളിൽ കോതമംഗലം മാർബേസിലും ജില്ലകളിൽ എറണാകുളവുമാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

Loading...