2016ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Loading...

2016ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.മികച്ച സിനിമ-  മാന്‍ഹോള്‍  സംവിധായാക- വിധു  വിന്‍സെന്റ് (മാന്‍ഹോള്‍) മികച്ച നവാഗത സംവിധായാകന്‍-ഷാനവാസ്‌ കെ ബാവൂട്ടി(കിസ്മത്ത്) നടന്‍-വിനായകന്‍ (കമ്മട്ടിപ്പാടം)  നടി-  രജീഷ വിജയന്‍ (അനുരാഗ കരിക്കിന്‍ വെള്ളം) മികച്ച രണ്ടാമത്തെ ചിത്രം ഒറ്റയാള്‍ പാത  ,  മികച്ച കഥാകൃത്ത്-സലിം കുമാര്‍(കറുത്ത ജൂതന്‍) മികച്ച  മികച്ച തിരക്കഥകൃത്ത് ശ്യാം പുഷ്ക്കരന്‍(മഹേഷിന്റെ പ്രതികാരം) ചായാഗ്രഹണം- എം ജെ രാധാകൃഷ്ണന്‍(കാട് പൂക്കുന്ന നേരം) മികച്ച സ്വഭാവ നടി കാഞ്ചന (ഓലപീപ്പി)ബാല താരം -ചേതന്‍(ഗപ്പി)ഗാന രചയിതാവ് ഒ എന്‍ വി (കാംബോജി)കമ്മിട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിന് മണികണ്ഠൻ ആചാരിയെ മികച്ച സ്വഭാവ നടനായി തെരഞ്ഞെടുത്തു.ജനപ്രിയ ചിത്രം മഹേഷിന്റെ പ്രതികാരം ,സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ (കാംബോജി)

വൈകീട്ട് അഞ്ച് മണിക്ക് പി.ആര്‍ ചേംബറില്‍ സിനിമാ സാംസ്കാരിക മന്ത്രി എ.കെ. ബാലനാണ്  അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.ഒഡിഷ സംവിധായകനും കാമറമാനുമായ എ.കെ. ബിര്‍ അധ്യക്ഷനായ പത്ത് അംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഈവര്‍ഷം 68 കഥാചിത്രങ്ങളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ എട്ടെണ്ണം ബാലചിത്രങ്ങളായിരുന്നു.

Loading...