കണ്ണൂരിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച് സ്റ്റാർ സിംഗർ ഗായകന് ഗുരുതര പരുക്ക്

Loading...

ണ്ണൂരിൽ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് ഗായകന് ഗുരുതരമായ പരിക്കേറ്റു. കണ്ണൂർ തളാപ്പിലെ എ കെ ജി ആശുപത്രിക്ക് സമീപമാണ് പുലർച്ചെ അപകടം നടന്നത്.

ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഗായകൻ റോഷനാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് ശേഷം എതിർവശത്തെ കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

റോഷനെ ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ എയർപോർട്ടിലേക്ക് പോകുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം