എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷ : കുട്ടികള്‍ക്കുള്ള മാസ്‌ക്കുകളും , സുരക്ഷാനിര്‍ദ്ദേശങ്ങളും വീട്ടിലെത്തിക്കും

Loading...

മാസം 26 മുതല്‍ തുടങ്ങുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.സി പരീക്ഷകളെഴുതുന്ന കുട്ടികള്‍ക്ക് ധരിക്കാനുള്ള മുഖാവരണവും യാത്രയിലും പരീക്ഷാ കേന്ദ്രങ്ങളിലും പാലിക്കേണ്ട സുരക്ഷാനിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖയും വീടുകളിലെത്തിക്കുമെന്ന് സമഗ്ര ശിക്ഷാ, കേരളം (എസ്.എസ്.കെ) കോഴിക്കോട് ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ എ.കെ അബ്ദുള്‍ ഹക്കീം അറിയിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വാര്‍ഡ് സമിതികള്‍ വഴിയാണ് ഇവ വീട്ടിലെത്തിക്കുക. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ സഹായവും തേടും.

പരീക്ഷയെഴുതുന്ന കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍ മാസ്‌ക് നല്‍കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി തയ്യാറാക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അച്ചടിച്ചു വീട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടൊപ്പം മുഖാവരണം കൂടി വീട്ടിലെത്തിക്കണമെന്നും നിര്‍ദ്ദേശം വന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പരീക്ഷാ ദിവസങ്ങളില്‍ സ്‌കൂള്‍ കവാടത്തില്‍ വെച്ച് എല്ലാവര്‍ക്കും സാനിറ്റൈസര്‍ നല്‍കാനും കുട്ടികള്‍ കൂട്ടം കൂടാതെ സൂക്ഷിക്കാനും എസ്.എസ്.കെ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ട്രെയിനര്‍, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍, റിസോഴ്‌സ് അധ്യാപകര്‍ എന്നിവര്‍ക്കാണ് സ്‌കൂളുകളില്‍ ചുമതല നല്‍കുക.

പരീക്ഷാ മേല്‍നോട്ട ചുമതലകളുമായി ജില്ലയിലെത്തിയ അഡീഷണല്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ ജില്ലാ ഉദ്യോഗസ്ഥരുമായി ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു.

വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി പി മിനി, ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ എ കെ അബ്ദുള്‍ ഹക്കീം, പ്രോഗ്രാം ഓഫീസര്‍മാരായ വി വസീഫ്, സജീഷ് നാരായണന്‍, ഡോ എ കെ അനില്‍കുമാര്‍, കോഴിക്കോട് ഡി ഇ ഒ രമേശന്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. ബി പി സി മാര്‍ പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സും നടന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം