എസ്‌എസ്‌എല്‍സി ,ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് ഇന്നു തുടക്കം

Loading...

തിരുവനന്തപുരം : എസ്.എസ്.എല്‍.സി ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും .വിവിധ കേന്ദ്രങ്ങളിലായി 4,22,450 പേരാണ് ഇക്കുറി എസ്.എസ്.എല്‍.സി എഴുതുന്നത്. ഏപ്രില്‍ രണ്ട് മുതലാകും മ്യൂല്യനിര്‍ണയം ആരംഭിക്കുക.

എസ്.എസ്.എല്‍.സി., ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. എന്നീ പരീക്ഷകള്‍ക്ക് പുറമേ ഹയര്‍ സെക്കണ്ടറി വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളും ഇന്ന് ആരംഭിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഈ പരീക്ഷകള്‍ എല്ലാം ഒരേ സമയത്ത് ക്രമീകരിച്ചത്.

9.45 ന് പരീക്ഷ ആരംഭിക്കും. സംസ്ഥാനത്തെ 2,945 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പതു കേന്ദ്രങ്ങള്‍ക്ക് പുറമേ ഗള്‍ഫിലെ ഒന്‍പതു കേന്ദ്രങ്ങളിലുമായി 4,22,450 വിദ്യാര്‍ഥികളാണ് റെഗുലര്‍ വിഭാഗത്തില്‍ ഇക്കുറി എസ്.എസ്.എല്‍.സി പരീക്ഷ എഴുതുക.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,38,457 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ 2,53,539 കുട്ടികളും അണ്‍എയ്ഡഡ് സ്‌കൂളുകളിലായി 30,454 കുട്ടികളും പരീക്ഷയെഴുതും. ഗള്‍ഫ്‌മേഖലയിലെ 597 കുട്ടികളെ കൂടാതെ ലക്ഷദ്വീപില്‍ നിന്നും 592 പേരും ഇന്ന് നടക്കുന്ന പരീക്ഷയില്‍ പങ്കാളികളാകും.

മലപ്പുറം വിദ്യാഭ്യാസജില്ലയിലാണ് ഏറ്റവുംകൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്. കുറവാകട്ടെ ആലപ്പുഴയിലെ കുട്ടനാട് വിദ്യാഭ്യാസജില്ലയിലുമാണ്. ടി.എച്ച്.എസ്.എല്‍.സി. വിഭാഗത്തില്‍ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3091 പേരാണ് പരീക്ഷ എഴുതുന്നത്.54 കേന്ദ്രീകൃത ക്യാമ്ബുകളിലായി ഏപ്രില്‍ രണ്ടുമുതല്‍ 23വരെ മൂല്യനിര്‍ണയവും നടക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം