ശ്രീ​ല​ങ്ക​യി​ല്‍ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി; വി​ക്ര​മ​സിം​ഗെയെ പ്ര​സി​ഡ​ന്‍റ് പു​റ​ത്താ​ക്കി,ഇനി പ്ര​ധാ​ന​മ​ന്ത്രി ര​ജ​പ​ക്‌​സെ

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ലെ നാ​ട​കീ​യ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ള്‍. പ്രധാന​മ​ന്ത്രി റെ​നി​ല്‍ വി​ക്ര​മ​സിം​ഗെയെ പ്ര​സി​ഡ​ന്‍റ് പു​റ​ത്താ​ക്കി. പുതി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​യാ​യ മ​ഹീ​ന്ദ്ര രജപ​ക്സെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ര​ജ​പ​ക്സെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടു.

പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന​യു​ടെ യു​ണൈ​റ്റ​ഡ് പീ​പ്പി​ള്‍​സ് ഫ്രീ​ഡം അ​ല​യ​ന്‍​സ് റെ​നി​ല്‍ വി​ക്ര​മ​സിം​ഗെ സ​ര്‍​ക്കാ​രി​നു​ള്ള പി​ന്തു​ണ പി​ന്‍​വ​ലി​ച്ച​തോ​ടെ​യാ​ണ് ര​ജ​പ​ക്സെ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​നു വ​ഴി​യൊ​രു​ങ്ങി​യ​ത്. 2015-ല്‍ ​റെ​നി​ല്‍ വി​ക്ര​മ​സിം​ഗെ​യു​ടെ പി​ന്തു​ണ​യോ​ടെ മൈ​ത്രി​പാ​ല സി​രി​സേ​ന പ്ര​സി​ഡ​ന്‍റാ​യ​തോ​ടെ രൂ​പം​കൊ​ണ്ട മു​ന്ന​ണി​യാ​ണ് ഇ​തോ​ടെ ഇ​ല്ലാ​താ​യ​ത്.

ശ്രീ​ല​ങ്ക​ന്‍ സാ​ന്പ​ത്തി​ക ന​യം മു​ത​ല്‍ ഭ​ര​ണം വ​രെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ സി​രി​സേ​ന​യും വി​ക്ര​മ​സിം​ഗെ​യും ത​മ്മി​ല്‍ രൂ​ക്ഷ​മാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സം നി​ല​നി​ന്നി​രു​ന്നെ​ന്നും ഇ​താ​ണ് സ​ഖ്യം പി​രി​ഞ്ഞ​തി​ലേ​ക്കു വ​ഴി തെ​ത​ളി​ച്ച​തെ​ന്നു​മാ​ണ് വി​ല​യി​രു​ത്ത​ല്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം