പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു;മരണം ചികിത്സാപിഴവ് മൂലമാണെന്നും;മറച്ചുവെച്ചുവെന്നും ബന്ധുക്കളുടെ ആരോപണം

തിരുവനന്തപുരം: വര്‍ക്കല ചാത്തമ്പാറ കെടിസിടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കല്ലമ്പലം നെല്ലിക്കോട് നെസ്‌ലെ വീട്ടില്‍ ശ്രീജയാണ് സിസേറിയന് പിന്നാലെ മരിച്ചത്.

ശ്രീജയുടെ മരണം ചികിത്സാപിഴവ് മൂലമാണെന്നും ബന്ധുക്കളില്‍നിന്ന് ഏറെ നേരം മരണം മറച്ചുവെച്ചുവെന്നും ആരോപിച്ച് ആശുപത്രിക്ക് മുന്നില്‍ മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചു.

സിസേറിയന്‍ ആയതിനാല്‍ കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചു. എന്നാല്‍, ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും ശ്രീജയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

KTCT ഹോസ്പിറ്റലിൽപണക്കൊതി മൂലം 24 കാരിയുട ജീവൻ നഷ്ടപെതു

Posted by Sarath Eyelash on Monday, 11 June 2018

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം