അമ്മയില്ലാത്ത അരങ്ങേറ്റം ആഘോഷ ദിവസം കണ്ണു നിറഞ്ഞു ശ്രീദേവിയുടെ മക്കള്‍

Loading...

കപൂര്‍ കുടുംബത്തിനെ സംബന്ധിച്ചിടത്തോളം ഇന്ന് വലിയൊരു ആഘോഷത്തിന്റെ ദിവസമാണ്. അന്തരിച്ച നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘ധടക്’ സിനിമയുടെ ട്രെയിലര്‍ ലോഞ്ചായിരുന്നു ഇന്ന്.

ബോണി കപൂര്‍, ഖുഷി കപൂര്‍, അനില്‍ കപൂര്‍, ഹര്‍ഷവര്‍ദ്ദന്‍ കപൂര്‍, സഞ്ജയ് കപൂര്‍, മഹീപ് കപൂര്‍, സഹാന കപൂര്‍, ജഹാന്‍ കപൂര്‍ തുടങ്ങി കപൂര്‍ കുടുംബത്തിലെ അംഗങ്ങളെല്ലാം ചടങ്ങിനെത്തി. ജാന്‍വിയുടെ സഹദോരന്‍ അര്‍ജുന്‍ കപൂറിന് ചടങ്ങിന് എത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനു പകരമായി ജാന്‍വിക്ക് സോഷ്യല്‍ മീഡിയയിലൂടെ അര്‍ജുന്‍ എല്ലാവിധ ആശംസകളും നേര്‍ന്നിരുന്നു.

‘നാളെ മുതല്‍ എന്നെന്നേക്കുമായി നീ പ്രേക്ഷകരിലേക്കെത്തുകയാണ്. നിന്റെ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങുന്നു. ആദ്യം തന്നെ, നാളെ മുംബൈയില്‍ ഉണ്ടാകാന്‍ കഴിയാത്തതില്‍ സോറി പറയുന്നു. ഞാന്‍ നിനക്കൊപ്പം തന്നെയുണ്ട്. ‘നീ നന്നായി ജോലി ചെയ്താല്‍ ഈ മേഖലയില്‍ നിനക്ക് വലിയ വിജയങ്ങളുണ്ടാകും എന്നറിയുക.

സത്യസന്ധയായിരിക്കുക. അംഗീകാരങ്ങളെയും വിമര്‍ശനങ്ങളേയും സ്വീകരിക്കാന്‍ പഠിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുക, അപ്പോഴും നിന്റെ വഴിയിലൂടെ നടക്കാനും ഹൃദയം പറയുന്നത് കേള്‍ക്കാനും ശീലിക്കുക. അതത്ര എളുപ്പമായിരിക്കില്ല. പക്ഷെ എനിക്കറിയാം അതെല്ലാം നേരിടാന്‍ നീ തയ്യാറായിരിക്കുമെന്ന്,’ അര്‍ജുന്‍ ട്വിറ്ററില്‍ കുറിച്ചു.

ധടക് ട്രെയിലര്‍ കണ്ട എല്ലാവരും ജാന്‍വിയെ അഭിനന്ദിച്ചു. പക്ഷേ ചേച്ചിയെ ആദ്യമായി സ്‌ക്രീനില്‍ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് അനുജത്തി ഖുഷി കപൂറിന്റെ കണ്ണുകള്‍ നിറഞ്ഞു പോയി. അമ്മ ശ്രീദേവി ഇല്ലാത്തതും ഒരുപക്ഷേ ഖുഷിയെ വേദനിപ്പിച്ചിരിക്കും.

അനുജത്തിയുടെ കണ്ണുകള്‍ നിറയുന്നത് കണ്ട ജാന്‍വിയാകട്ടെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. ഒരുപക്ഷേ ശ്രീദേവി ജീവിച്ചിരുപ്പുണ്ടായിരുന്നുവെങ്കില്‍ ഖുഷിയെ സമാധാനിപ്പിക്കാന്‍ ഇതുതന്നെ ചെയ്‌തേനെ. അനുജത്തിയെ ആശ്വസിപ്പിക്കുന്ന ജാന്‍വിയുടെ വീഡിയോ കാണുന്നവരുടെയും മനസ്സില്‍ നൊമ്പരമുണര്‍ത്തും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം