ഓണത്തിന് സ്പെഷ്യൽ സർവീസുകൾ ഒരുക്കി ട്രെയിൻ ഗതാഗതം

Loading...

ഓണത്തിരക്ക് പരിഗണിച്ച്‌ സെക്കന്തരാബാദ്‌ — കൊച്ചുവേളി, നിസാമബാദ്‌ — എറണാകുളം റൂട്ടുകളില്‍ പ്രത്യേക ട്രെയിനുകളുണ്ടാകുമെന്ന്‌ പാലക്കാട്‌ റെയില്‍വേ ഡിവിഷന്‍ അറിയിച്ചു.ഞായറാഴ്‌ച വൈകിട്ട്‌ 4.35ന്‌ സെക്കന്തരാബാദില്‍നിന്ന്‌ പുറപ്പെടുന്ന ട്രെയിന്‍ നമ്ബര്‍ 07119 ചൊവ്വാഴ്‌ച പുലര്‍ച്ചെ ഒന്നിന് കൊച്ചുവേളിയില്‍ എത്തും.

13ന്‌ രാത്രി 9.20ന്‌ കൊച്ചുവേളിയില്‍നിന്ന്‌ പുറപ്പെടുന്ന ട്രെയിന്‍ നമ്ബര്‍ 07120 15ന്‌ പുലര്‍ച്ചെ 3.35ന്‌ സെക്കന്തരാബാദിലെത്തും.

ഞായറാഴ്‌ച രാവിലെ 9.50ന്‌ നിസാമബാദില്‍നിന്ന്‌ പുറപ്പെടുന്ന ട്രെയിന്‍ നമ്ബര്‍ 07505 തിങ്കളാഴ്‌ച പകല്‍ 3.30ന്‌ എറണാകുളം ജങ്‌ഷനിലും 13ന്‌ രാത്രി 11ന്‌ എറണാകുളം ജങ്‌ഷനില്‍നിന്നും പുറപ്പെടുന്ന ട്രെയിന്‍ നമ്ബര്‍ 07504, 15ന്‌ പുലര്‍ച്ചെ 2.30ന്‌ നിസാമാബാദിലുമെത്തും.

ട്രെയിന്‍ നിയന്ത്രണം

കോയമ്ബത്തൂര്‍ –തിരുപ്പൂര്‍ സെക്ഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ആലപ്പുഴ –ധനബാദ്‌ എക്‌സ്‌പ്രസ്‌ അഞ്ച്‌, ആറ്‌, 20 തീയതികളില്‍ 15 മിനിറ്റുമുതല്‍ 55 മിനിറ്റുവരെ കോയമ്ബത്തൂരില്‍ പിടിച്ചിടും. എറണാകുളം –ബംഗളൂരു ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്‌ ആറിന്‌ 40 മിനിറ്റ്‌ കോയമ്ബത്തൂരില്‍ പിടിച്ചിടും.

Loading...