കൊറോണ ബാധിച്ച്‌ സ്പാനിഷ് രാജകുമാരി മരിച്ചു

Loading...

മാഡ്രിഡ്: കൊറോണ രോഗം ഏറ്റവും കൂടുതല്‍ ജീവനെടുത്ത രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. ഇവിടെയുള്ള രാജകുമാരിയും രോഗം ബാധിച്ച്‌ മരിച്ചുവെന്നാണ് പുതിയ വാര്‍ത്ത. മരിയ തെരേസ എന്ന രാജകുമാരിയാണ് മരിച്ചത്. കൊറോണ ബാധിച്ച്‌ സ്‌പെയിനില്‍ മരിക്കുന്ന ആദ്യ രാജകുടുംബാംഗമാണ് മരിയ തെരേസ. 86കാരിയായ ഇവര്‍ സ്പാനിഷ് രാജാവ് ഫിലിപ്പ് ആറാമന്റെ കസിനാണ്. സഹോദരന്‍ സിക്‌സ്‌തോ എന്‍ട്രിക് ആണ് മരിയ തെരേസയുടെ മരണ വിവരം പുറത്തുവിട്ടത്. പാരിസില്‍ ചികില്‍സയിലായിരുന്നു മരിയ തെരേസ.

രാജാവ് ഫിലിപ്പ് ആറാമന് രോഗബാധയുണ്ടോ എന്ന സംശയം ഉയര്‍ന്നിരുന്നു. സ്രവങ്ങള്‍ പരിശോധിച്ച രോഗമില്ല എന്ന് ഉറപ്പുവരുത്തിയത് കഴിഞ്ഞാഴ്ചയാണ്. ഫ്രാന്‍സിലാണ് മരിയ തെരേസ പഠിച്ചതും വളര്‍ന്നതും. സോഷ്യോളജിയില്‍ ബിരുദമെടുത്ത അവര്‍ ഏറെ കാലം മാഡ്രിഡ് കോപ്ലുട്ടന്‍സ് സര്‍വകലാശാലയില്‍ പ്രഫസറായി ജോലി ചെയ്തിരുന്നു. വ്യത്യസ്തമായ വീക്ഷണങ്ങളുള്ള മരിയ തെരേസ സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. അതുകൊണ്ടാണ് അവര്‍ക്ക് റെഡ് പ്രിന്‍സസ് എന്ന വിളിപ്പേര് വരാന്‍ കാരണം. ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന് കൊറോണ വൈറസ് രോഗമുണ്ട്. ബ്രിട്ടീഷ് രാജകുടുംബത്തില്‍ രോഗം ബാധിച്ച ആദ്യ വ്യക്തി ഇദ്ദേഹമാണ്. ചാള്‍സിന്റെ മാതാവ് എലിസബത്ത് രാജ്ഞി ഇപ്പോഴും ആരോഗ്യവതിയാണ്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം