ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തി ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം

Loading...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ എസ്പി-ബിഎസ്പി തീരുമാനം. ഉത്തര്‍പ്രദേശില്‍ 38 സീറ്റുകളില്‍ വീതം മത്സരിക്കാന്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയായി. രണ്ട് സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കും .കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിക്കുന്ന അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ ഇരുപാര്‍ട്ടികളും മത്സരിക്കില്ല.

അടുത്തിടെ ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ഇരുപാര്‍ട്ടികളും സഖ്യമായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയെ തറപറ്റിക്കാന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും ഒരുമിച്ച് നേരിടാമെന്നുളള തീരുമാനം ഇരുപാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ കൈക്കൊണ്ടത്. ലഖ്‌നൗവില്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിഎസ്പി നേതാവ് മായാവതി, എസ്പി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സഖ്യത്തോടെ രാജ്യത്ത് പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുകയാണെന്ന് പറഞ്ഞ മായാവതി ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.

Loading...