ബിസിസിഐയുടെ തലപ്പത്ത് ‘ദാദ’

Loading...

മുംബൈ: ബിസിസിഐയുടെ പുതിയ പ്രസിഡന്റ് ആയി ക്രിക്കറ്റ് പ്രേമികളുടെ സ്വന്തം ദാദ എത്തുമെന്ന് റിപ്പോര്‍ട്ട്. മുംബൈയില്‍ നടന്ന നാടകീയ നീക്കങ്ങളിലൂടെയാണ്  സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് എത്തുന്നത്.

ഞായറാഴ്ച രാത്രിയില്‍ മുംബൈയില്‍ ചേര്‍ന്ന് ബിസിസിഐയുടെ യോഗത്തില്‍ നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ തലവന്‍ കൂടിയായ ഗാംഗുലിയുടെ പേര് ഉയര്‍ന്ന് വരികയായിരുന്നു.

ഇന്ത്യന്‍ ടീമിനെ ലോകകപ്പ് സെമിയില്‍ വരെ എത്തിച്ച ഗാംഗുലി ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ബംഗാള്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു ഗാംഗുലി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകന്‍ ജെയ് ഷായാണ് ബിസിസിഐ സെക്രട്ടറി. മുന്‍ പ്രസിഡന്റും ധനകാര്യ സഹമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധുമലാണ് ട്രഷറര്‍.

ഗാംഗുലിയു​ടെ​ അപ്രതീക്ഷിത വരവ് ദീര്‍ഘനാളായി ഇന്ത്യന്‍ ക്രിക്കറ്റില്‍ പിടിമുറുക്കിയിരിക്കുന്ന എന്‍ ശ്രീനിവാസന്‍ പക്ഷത്തിന് ശക്തമായ തിരിച്ചടിയായി മാറിയിട്ടുണ്ട്.

ശ്രീനിവാസന്റെ പിന്തുണയുള്ള മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേല്‍ ഇന്ത്യന്‍ ക്രിക്കറ്റ് സമിതി തലവനാകുമെന്ന് കരുതിയിരുന്നെങ്കിലും പൊതു സമ്മതന്‍ എന്ന നിലയില്‍ ഗാംഗുലിയുടെ പേര് അപ്രതീക്ഷിതമായി ഉയര്‍ന്ന് വരികയും എല്ലാവരും അംഗീകരിക്കുകയും ആയിരുന്നു.

ബംഗാളില്‍ നിന്നും ബിസിസിഐ തലപ്പത്തേക്ക് ഉയരുന്ന രണ്ടാമനാണ് സൗരവ് ഗാംഗുലി. നേരത്തേ ജഗ്‌മോഹന്‍ ഡാല്‍മിയ ബിസിസിഐ പ്രസിഡന്റായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം