വിലക്ക് മാറുന്നു; സൗദിയില്‍ വനിതകള്‍ക്ക് കൂടുതല്‍ മേഖലകളിലേക്ക് പ്രവേശനം

Loading...

റിയാദ്: സൗദിയിൽ വനിതകൾക്കുണ്ടായിരുന്ന വിലക്കുകള്‍ മാറുന്നു. 2018 മുതല്‍ കായിക മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അനുമതി നിലവിൽ വരുമെന്നാണ് വിവരം. ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാൻ തുർക്കി അലി അഷെയ്ക് ആണ് ഈ വിവരം അറിയിച്ചത്. ഈ മാസം ആദ്യം, റിമ ബിൻ ബന്ദർ രാജകുമാരി സൗദി ഫെഡറേഷൻ ഓഫ് സ്പോർട്സ് കമ്മിറ്റിയുടെ തലപ്പത്തെത്തിയിരുന്നു. ഇതോടെയാണ് കായിക രംഗത്തേക്കുള്ള വിനിതകളുടെ വരവിന് സൂചന.

സൗദിയിൽ സമസ്ത മേഖലയിലും വനിതാ പ്രാതിനിധ്യം കുറവാണെന്നുള്ള വിമർശനം നേരത്തെ ശക്തമായിരുന്നു. വനിതകൾക്ക് വാഹനമോടിക്കാനുള്ള അനുവാദം നല്കിക്കൊണ്ട് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് ഈ വിമർശനങ്ങളുടെ മുനയൊടിച്ചിരുന്നു, ഇതിനു പിന്നാലെയാണ് ഇപ്പോൾ കായിക രംഗത്തും വനിതാ സാന്നിധ്യം ഉറപ്പാക്കാൻ സൗദി ഭരണകൂടം തീരുമാനിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം