മകന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി അതിക്രൂരമായി ബലാത്സംഗം ചെയ്തു : ഭര്‍തൃപിതാവ് അറസ്റ്റില്‍

Loading...

കൊച്ചി: ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച്‌ മകന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി അതിക്രൂരമായി ബലാത്സംഗം ചെയ്തു , ഭര്‍തൃപിതാവ് അറസ്റ്റില്‍. ആരെയും നടുക്കിയ സംഭവം നടന്നത് തൃശൂരില്‍. തൃശൂര്‍ വെള്ളിക്കുളങ്ങര കോരച്ചാല്‍ പോട്ടക്കാരന്‍ വീട്ടില്‍ ദിവാകരനെ (67) സെന്‍ട്രല്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് ദിവാകരനെ അറസ്റ്റ് ചെയ്തത്.

യുവതിയുടെ ഭര്‍ത്താവ് മദ്യപിച്ച്‌ പതിവായി ഇവരെ മര്‍ദ്ദിക്കുമായിരുന്നു. ഈ സമയത്ത് യുവതിയെ സഹായിക്കാനെത്തിയത് ദിവാകരനാണ്. ഭര്‍ത്താവിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്നും ഇനിയും വീട്ടില്‍ നിന്നാല്‍ ഭര്‍ത്താവ് കൊല്ലാന്‍ മടിക്കില്ലെന്നും ദിവാകരന്‍ യുവതിയോട് പറഞ്ഞു. വീട്ടില്‍ നിന്നും രക്ഷപ്പെടുത്തി എറണാകുളത്ത് ഏതെങ്കിലും സ്ഥലത്ത് നിര്‍ത്താമെന്ന് പറഞ്ഞ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് അടുത്തുള്ള ടൂറിസ്റ്റ് ഹോമില്‍ റൂം എടുത്തു. രാത്രിയായപ്പോള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് സംഭവം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

തൃശൂര്‍ വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്ത് എറണാകുളം സെന്‍ട്രല്‍ പൊലീസിന് കൈമാറുകയായിരുന്നു. എറണാകുളം അസി. കമ്മീഷണര്‍ കെ.ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എസ്.വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം