Categories
crime

കുടുംബവഴക്കിനിടെ കുത്തേറ്റ് മരുമകൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം വെട്ടുകാട് കുടുംബവഴക്കിനിടെ കുത്തേറ്റ് മരുമകൻ മരിച്ചു.  ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നത്.

വെട്ടുകാട് സ്വദേശി ലിജിൻ (33) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ ലിജിൻ്റെ ഭാര്യാപിതാവ് നിക്കോളാസ് വലിയതുറ പൊലീസിൻ്റെ കസ്റ്റഡിയിലാണ്.

ഇന്നലെ രാത്രി നിക്കോളാസിന്റെ വീട്ടിനു സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളുമായി എത്തിയ ലിജിൻ നിക്കോളാസിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കുകയായിരുന്നു.

മദ്യപാനിയായ ലിജിൻ സുഹൃത്തുക്കളുമായി മദ്യപിച്ച ശേഷമാണ് സംഭവ സ്ഥലത്തെത്തിയത്.  പത്തിലധികം സുഹൃത്തുക്കൾ ലിജിനൊപ്പമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇരുട്ടിൽ നടന്ന വഴക്കിനിടെ ലിജിന് കുത്തേൽക്കുകയായിരുന്നു.

ശരീരത്തിൽ മാരകമായ കുത്തേറ്റ ലിജിൻ സംഭവ സ്ഥലത്തു കുഴഞ്ഞു വീണു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ലിജിൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം വിട്ടു കൊടുക്കും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP