എം പിമാര്‍ സോഷ്യല്‍ മീഡിയയെ പരമാവധി ഉപയോഗിക്കാന്‍ മോഡിയുടെ നിര്‍ദേശം

Loading...
social media
സൂരജ്കുന്ദ്: സോഷ്യല്‍ മീഡിയയെ ഫലപ്രദമായി വിനിയോഗിക്കാന്‍ എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം. മാന്യത വിട്ടു പെരുമാറരുതെന്നും മണ്ഡലങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കണമെന്നും അദ്ദേഹം എംപിമാര്‍ക്ക് നിര്‍ദേശം നല്കി. ഹരിയാനയിലെ സൂരജ്കുന്ദില്‍ പുതിയ എംപിമാരുടെ ദ്വിദിന ശില്പശാലയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മാധ്യമങ്ങളോടു സംസാരിക്കാന്‍ എംപിമാര്‍ പാര്‍ട്ടിയുടെ അനുമതി തേടണമെന്നും മോദി നിര്‍ദേശം നല്കി. താനും ആദ്യമായാണ് എംപിയാകുന്നതെന്നും മുതിര്‍ന്ന നേതാക്കന്മാരില്‍ നിന്നു പഠിക്കുകയാണെന്നും മോദി പറഞ്ഞു. അടുത്ത ആറു മാസത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു റോഡ് മാപ്പ് തയാറാക്കണമെന്നും അദ്ദേഹം എംപിമാര്‍ക്ക് നിര്‍ദേശം നല്കി. അഴിമതിയില്‍ നിന്നും വര്‍ഗീയരാഷ്ട്രീയത്തില്‍ നിന്നും അകന്നുനില്ക്കണം. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനു പകരം സ്വന്തം ജോലിയില്‍ ശ്രദ്ധവയ്ക്കണം. പാര്‍ലമെന്റിനകത്തും പുറത്തും മാന്യത പുലര്‍ത്തണമെന്നും മോദി എംപിമാര്‍ക്ക് നിര്‍ദേശം നല്കി. പ്രധാനമന്ത്രിയെ കൂടാതെ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി, അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളും പുതിയ എംപിമാരെ അഭിസംബോധന ചെയ്തു സംസാരിക്കും.

Loading...