‘ഇത്രയും ആര്‍ഭാടമോ’….! ‘പണത്തിന്റെ അഹങ്കാരം അല്ലാതെന്താ ….? നവദമ്പതിമാര്‍ക്ക് സുഹൃത്തുക്കള്‍ കൊടുത്ത സമ്മാനം കണ്ടു ഞെട്ടി സോഷ്യല്‍ മീഡിയ

Loading...

രാജ്യത്ത് ഇന്ന് ഉള്ളി വില കുതിച്ചുയരുകയാണ്. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ് ഉള്ളി വിലയുടെ കുതിപ്പ്. ഒരു കിലോ ഉള്ളിക്ക് 100 രൂപയാണ്.

ഇതിനോടകം തന്നെ രാജ്യത്തെ ഉള്ളി വിലയെ പരിഹസിച്ച്‌ ട്രോളന്‍മാരും രംഗത്ത് എത്തി. വില റോക്കറ്റ് പോലെ കുതിക്കുമ്പോള്‍  ഉള്ളി മോഷണം വരെ നടന്നു. ഉള്ളി വില ഉയരുന്നതില്‍ കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്.

തക്കാളി വില കുത്തനെ ഉയര്‍ന്നപ്പോള്‍ ആഭാരണം ഉപേക്ഷിച്ചു വധു തക്കാളി അണിഞ്ഞു വിവാഹം കഴിച്ചതും നമ്മള്‍ കണ്ടതാണ് .

ഇപ്പോള്‍ ഇതാ ആളുകള്‍ വിവാഹത്തിന് വരെ ഉള്ളി സമ്മാനമായി നല്‍കാന്‍ തുടങ്ങി. വ്യത്യസ്തമായൊരു കാഴ്ച തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അത്രയും വിലയുള്ള മറ്റൊന്നുമില്ല എന്നാണ് ഇവര്‍ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നതും.

ഫേസ്ബുക്കിലെ ‘ജിഎന്‍പിസി’ എന്ന പേജിലാണ് ഒരു വിവാഹത്തിന് നവദമ്ബതികള്‍ക്ക് സുഹൃത്തുക്കള്‍ സവാള, ഉള്ളി എന്നിവ സമ്മാനമായി നല്‍കുന്ന ചിത്രം പോസ്റ്റ് ചെയ്തത്.

‘ഇത്രയും ആര്‍ഭാടമോ’ എന്നാണ് പലരും നര്‍മ്മത്തോടെ ചോദിക്കുന്നത്. ‘ധൂര്‍ത്ത് അല്‍പ്പം കൂടുന്നുണ്ട്’ എന്നാണ് മറ്റ് ചിലരുടെ കമന്റ്. ‘പണത്തിന്റെ അഹങ്കാരം’ എന്ന അഭിപ്രായവും ചിലര്‍ രേഖപ്പെടുത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം