മരണത്തിന് മുമ്പുള്ള സുന്ദരനിമിഷങ്ങള്‍, സുധി സുരേന്ദ്രന് ആദരാഞ്ജലി അര്‍പ്പിച്ച്‌ സോഷ്യല്‍ മീഡിയ

Loading...

ടിക്ടോക്കിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ സുധി സുരേന്ദ്രന്റെ വിയോഗം സോഷ്യല്‍ മീഡിയയെ സങ്കടത്തിലാഴ്ത്തിരിക്കുകയാണ്. സുധിക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ ടിക്ടോക് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയാണ്. കാന്‍സര്‍ ബാധിതയായിരുന്ന സുധി ചികിത്സയുടെ സമയത്തും പതറാതെ വീഡിയോകള്‍ ചെയ്തിരുന്നു. കാന്‍സറിനെ നോക്കി കൂസലില്ലാതെ പുഞ്ചിരിച്ച്‌, വേദനിച്ചപ്പോഴൊക്കെ കരളുറപ്പോടെ നിന്ന്, ഒടുവില്‍ പോരാട്ടം ബാക്കിയാക്കി മടങ്ങിയ സുധി സുരേന്ദ്രന്‍ ഏവരുടേയും കണ്ണ് നനയ്ക്കുന്നു.

മരിക്കുന്നതിന് മുമ്ബ് വരെ സുധി മകനോടൊപ്പം ടിക്ക് ടോക്ക് ചെയ്ത വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. സുധിയുടെ മരണത്തില്‍ നന്ദു മഹാദേവയും ദുഃഖം പ്രകടിപ്പിച്ചു. അതിജീവനത്തിന്റെ കുടുംബത്തില്‍ നിന്നും ഞങ്ങള്‍ക്കേറെ പ്രിയപ്പെട്ട ഒരാള്‍ കൂടി വിടവാങ്ങി. സ്നേഹത്തോടെ നന്ദൂട്ടാ എന്നുള്ള വിളി ഒരിക്കലും മറക്കില്ല ചേച്ചിക്കുട്ടീ.. ഒത്തിരി വേദനകളിലൂടെ പോകുമ്ബോഴും പുഞ്ചിരിയോടെ മാത്രമേ സുധി ചേച്ചിയെ കണ്ടിട്ടുള്ളൂ.. എല്ലാവര്‍ക്കും അഗാധമായ ദുഃഖം നല്കിയിട്ടാണ് ചേച്ചി പോയത്..
ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ- നന്ദു ഫേസ്ബുക്കില്‍ കുറിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം