അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിച്ചില്ലെന്ന സ്മൃതി ഇറാനിയുടെ വാദം… പ്രതികരിച്ച് മുഖ്യമന്ത്രി

Loading...

യനാട്  മണ്ഡലത്തില്‍ പെട്ട കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികള്‍ക്ക് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷണം എത്തിച്ചുനല്‍കിയെന്ന വാര്‍ത്ത തെറ്റായ പ്രചരണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

എല്ലാ അതിഥി തൊഴിലാളികള്‍ക്കും കേരളത്തില്‍ ഭക്ഷണം ലഭിക്കുന്നുണ്ടെന്നും സംസ്ഥാനത്തെ ഇകഴ്്ത്തിക്കാട്ടാനുള്ള ശ്രമങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.  വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ 

കരുവാരക്കുണ്ട്, ഇരിങ്ങാട്ടിരി എന്ന സ്ഥലത്ത് 41 അതിഥി തൊഴിലാളികള്‍ അഫ്‍സല്‍ എന്നയാളുടെ ക്വാട്ടേഴ്‍സില്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ നേരത്തെ എത്തിച്ചുനല്‍കിയിരുന്നു. ക്വാര്‍ട്ടേഴ്‌സ് ഉടമയും ഏജ്ന്റുമാണ് സാധനങ്ങള്‍ എത്തിച്ചുനല്‍കിയത്. കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം എത്തിച്ചുനല്‍കാമെന്ന അറിയിച്ചെങ്കിലും അവര്‍ പാചകം ചെയ്ത് കഴിക്കുമെന്നാണ് അറിയിച്ചത്. ഇതേ തുടര്‍ന്ന് അവര്‍ക്ക് ആവശ്യമായ 25 കിറ്റുകള്‍ നല്‍കി.

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണത്തിന് ഒരു ക്ഷാമവും ഉണ്ടായിട്ടില്ല. അത്തരമൊരു പരാതിയും ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ സ്മൃതി ഇറാനി ഭക്ഷണം എത്തിച്ചുനല്‍കിയെന്ന വാര്‍ത്ത വ്യാജ പ്രചരണം എന്ന നിലയില്‍ അവഗണിക്കുകയായിരുന്നു. പിന്നീട് രാഹുല്‍ അമേഠിയില്‍ ഭക്ഷണം നല്‍കിയെന്നും സ്മൃതി ഇറാനി വായനാട്ടില്‍ ഭക്ഷണം നല്‍കിയെന്നുമുള്ള വാര്‍ത്ത ദില്ലിയില്‍ നിന്ന് വരുന്നത് കണ്ടു.

സ്മൃതി ഇറാനിയുടെ സമയോചിതമായ ഇടപെടല്‍ മൂലം വയനാട്ടിലെ തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കിയെന്ന വാര്‍ത്ത ആര്‍എസ്എസ് മാധ്യമമായ ഓര്‍ഗൈനസറിലൂടെ പ്രചരിപ്പിക്കുന്നത് കണ്ടു. അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ യോജിപ്പോടെ തന്നെയാണ് കേരളത്തില്‍ ചെയ്യുന്നത്. അതിന് ഭംഗം വരുന്ന രീതിയിലേക്കോ ഇക്‌ഴത്തിക്കാട്ടുന്ന രീതിയിലോ ഉള്ള പ്രചാരണം ഉണ്ടാകരുത്. അതില്‍ നിന്ന് എല്ലാവരും മാറിനില്‍ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം