ചെറിയ പെരുന്നാള്‍ : സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

Loading...

തിരുവനന്തപുരം : ഈദുൽ ഫിത്വർ പ്രമാണിച്ച് ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗണി‍ൽ സംസ്ഥാന സ‍ർക്കാ‍ർ ഇളവുകൾ അനുവദിച്ചു. ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേയാണ് മെയ് 23 ലേക്ക് മാത്രമായി  ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ബേക്കറി, വസ്ത്ര കടകള്‍, മിഠായി കടകള്‍, ചെരുപ്പ് കടകള്‍, ഫാന്‍സി കടകള്‍ എന്നിവ രാവിലെ 7 മുതല്‍ രാത്രി 7 വരെ തുറക്കാം. ഇറച്ചി, മത്സ്യവ്യാപാരം രാവിലെ 6 മുതല്‍ 11 വരെ അനുവദിക്കും.

ബന്ധുവീടുകൾ സന്ദർശിക്കാനായി വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താമെന്നും സർക്കാർ അറിയിച്ചു. സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ചകള്‍ നേരത്തെ സമ്പൂര്‍ണ ലോക്ക്ഡൌണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിച്ചിരുന്നത്. വാഹനങ്ങള്‍ നിരത്തിലിറക്കാനോ കടകള്‍ തുറക്കാനോ അനുമതിയില്ല.

24 മണിക്കൂര്‍ ജനം വീട്ടിലിരിക്കണമെന്നാണ് നിര്‍ദേശം. അവശ്യ സാധനങ്ങൾ, ആശുപത്രി, ലാബ്, മെഡിക്കൽ സ്റ്റോറുകൾ, ആരോഗ്യ വകുപ്പ്, കൊവിഡ് പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന വകുപ്പുകൾ, മാലിന്യ നിർമ്മാർജന ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം