Categories
Palakkad

ആറു വയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു

പാലക്കാട് : പൂളക്കാട് ആറ് വയസ്സുകാരനെ അമ്മ കഴുത്തറത്ത് കൊന്നു. ഇന്ന് പുലര്‍ച്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആമില്‍ എന്ന ആറ് വയസുകാരനെ അമ്മ ഷാഹിദയാണ് കുളിമുറിയില്‍ വെച്ച്‌ കൊലപ്പെടുത്തിയത്.

എന്നാല്‍, കൊലപാതകത്തിന് ശേഷം ഷാഹിദ തന്നെയാണ് വിവരം പോലീസിനെ വിളിച്ച്‌ പറഞ്ഞത്. തുടര്‍ന്ന് ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, സംഭവസമയത്ത് അവരുടെ ഭര്‍ത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. എന്നാല്‍, പൊലീസ് വീട്ടിലെത്തിയതിന് ശേഷമാണ് തൊട്ടടുത്ത മുറിയി‌ല്‍ ഉറങ്ങുകയായിരുന്ന ഭര്‍ത്താവും മറ്റു കുട്ടികളും കൊലപാതകം അറിയുന്നത്.

ദൈവം പറഞ്ഞിട്ടാണ് താന്‍ കൊന്നത് എന്ന് ഷാഹിദ പറഞ്ഞെന്നാണ് നാട്ടുകാരില്‍ നിന്ന് ലഭിക്കുന്ന വിവരം.

മദ്രസ അധ്യാപികയാണ് ഷാഹിദ. മാത്രമല്ല ഷാഹിദയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അറിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Six-year-old boy beheaded by his mother

NEWS ROUND UP