തൃശ്ശൂരിൽ കാണാതായ ആറു പെൺകുട്ടികളെയും കണ്ടെത്തി ; പോലീസ് പറയുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

Loading...

തൃശ്ശൂര്‍:  ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ കാണാതായ ആറ് പെണ്‍കുട്ടികളില്‍ രണ്ട്‌ പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയതായി പോലീസ്. കൊല്ലത്ത് നിന്നും കാസര്‍കോട് നിന്നുമാണ് രണ്ട് പേരെ കണ്ടെത്തിയത്.

മറ്റ് മൂന്ന് പേര്‍ ഉള്ളസ്ഥലം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ കൂട്ടിക്കൊണ്ട് വരാന്‍ പോലീസ് പുറപ്പെട്ടു. പെണ്‍കുട്ടികളില്‍ ചിലര്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് നാടുവിട്ടിരുന്നതെന്നും പോലീസ് പറഞ്ഞു.

ജില്ലയിലെവ്യത്യസ്ത സ്ഥലങ്ങളില്‍നിന്നായി കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥിനികളായ ആറ് പേരെയാണ് ഇന്നലെ മുതല്‍ കാണാതായത്. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായിരുന്നു. തൃശൂര്‍ നഗരത്തിന് പുറമെ അയ്യന്തോള്‍, വടക്കഞ്ചേരി, ചാലക്കുടി, മാള, പാവറട്ടി, പുതുക്കാട് എന്നിവിടങ്ങളില്‍നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്.

കണ്ടെത്തിയ പെണ്‍കുട്ടികളെക്കുറിച്ചുള്ള കണ്ടെത്തിയ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ആറ് പെണ്‍കുട്ടികളെയും കാണാതായ സംഭവങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്നും ഓരോരുത്തരെയും വ്യത്യസ്ത സാഹചര്യങ്ങളിലാണ് കാണാതായതെന്നും പോലീസ് പറയുന്നു. കണ്ടെത്താനുള്ള മറ്റുള്ളവര്‍ക്കായി ഊര്‍ജിത അന്വേഷണം നടക്കുകയാണ്.

പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, വെസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നാണ് ഇന്നലെ 6 പെണ്‍കുട്ടികളെ കാണാതായത്. 24 മണിക്കൂറിനുള്ളിലാണ് ഈ ആറ് പരാതികളും പോലീസിന് ലഭിച്ചത്.

പരാതി ലഭിച്ച ഉടന്‍ കാണാതായ ഈ പെണ്‍കുട്ടികള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് പോലീസ് പരിശോധിച്ചത്. എന്നാല്‍ ആറു പെണ്‍കുട്ടികളും ജില്ലയിലെ വിവിധ സ്‌കൂളുകളിലും കോളേജുകളിലുമാണ് പഠിക്കുന്നതെന്നും പരസ്പരം ബന്ധമില്ലെന്നും കണ്ടെത്തി.

രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് കാണാതായ പെണ്‍കുട്ടികള്‍ക്കായി വ്യാപക അന്വേഷണം ആരംഭിച്ചു. തൃശ്ശൂര്‍ സിറ്റി, റൂറല്‍ പോലീസ് പരിധികളിലെ പോലീസ് ഉദ്യോഗസ്ഥര്‍രുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ഇതില്‍ 5 പെണ്‍കുട്ടികള്‍ കമിതാക്കള്‍ക്കൊപ്പമാണ് പോയതെന്ന് ആദ്യ അന്വേഷണത്തില്‍ തന്നെ കണ്ടെത്തി. ആണ്‍സുഹൃത്തുക്കളെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് 4 പെണ്‍കുട്ടികള്‍ പോയത്. ചാലക്കുടിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി പോയത് അയല്‍വാസിക്കൊപ്പമായിരുന്നു.

തുക്കാട് നിന്ന് കാണാതായ പെണ്‍കുട്ടിയെ കൊല്ലത്ത് നിന്നും കണ്ടെത്തി. വടക്കാഞ്ചേരിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിനൊപ്പം കാസര്‍കോഡ് നിന്നാണ് കണ്ടെത്തുന്നത്.

വെസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഈ കുട്ടി നാലാം തവണയാണ് വീട് വിട്ടു പോകുന്നത്. കുടുംബപ്രശ്‌നമാണ് കുട്ടി നിരന്തരം ഓടിപ്പോകാന്‍ കാരണമെന്ന് പോലീസ് പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം