Categories
ദേശീയം

ആന്ധ്രപ്രദേശില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപെട്ടു

അമരാവതി : ആന്ധ്രപ്രദേശില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.

വിശാഖപട്ടണം ജില്ലയിലാണ് സംഭവം. മുതിര്‍ന്ന വനിതാ മാവോയിസ്റ്റ് നേതാവും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് ഡിജിപിയുടെ ഓഫിസ് വ്യക്തമാക്കി.

ബുധനാഴ്ച പുലര്‍ച്ചെ മാവോയിസ്റ്റുകളും നക്‌സല്‍ വിരുദ്ധ സേനയും തീഗലമെട്ട വനപ്രദേശത്തുവെച്ച് ഏറ്റുമുട്ടലുണ്ടാകുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

ആറ് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തെന്ന് പൊലീസ് അറിയിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Six Maoists killed in clashes with police in Andhra Pradesh

NEWS ROUND UP