തൃശ്ശൂര്‍ ജില്ലയില്‍ ആറ് പെണ്‍കുട്ടികളെ ഒരേ ദിവസം കാണാതായി

Loading...

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയുടെ പല ഭാഗത്ത് നിന്നായി ആറ് പെണ്‍കുട്ടികളെ കാണാതായതായി പരാതി. കാണാതായ പെണ്‍കുട്ടികള്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികളാണ്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിതിയില്‍ നിന്നുമാണ് കുട്ടികളെ കാണാതായിരിക്കുന്നത്. കാണാതായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണെന്ന് പൊലീസ് പറയുന്നു. രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ശക്തമാക്കി.

എന്നാല്‍ ആറ് സംഭവങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തൃശ്ശൂര്‍ സിറ്റിയിലേയും റൂറലിലേയും ഉദ്യോഗസ്ഥര്‍ കാണാതായ പെണ്‍കുട്ടികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതായവര്‍ ആണ്‍സുഹൃത്തുകള്‍ക്കൊപ്പം പോയതാണെന്ന് സൂചനയുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം