ജോസ് ടോമിന് ചിഹ്നം കൈതച്ചക്ക

Loading...

പാലാ ഉപതെരഞ്ഞെടുപ്പില്‍  രണ്ടിലയ്ക്ക് പകരം ജോസ് ടോമിന്റെ ചിഹ്നം കൈതച്ചക്ക. കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെന്ന നിലയില്‍  നല്‍കിയ പത്രിക   തള്ളിയതോടെ  യു ഡി എഫ് സ്വതന്ത്രന്‍ ആയിട്ടാണ്  ജോസ് ടോം മത്സരിക്കുന്നത്. പാര്‍ട്ടി സ്ഥാനാര്‍ഥിയായി നല്‍കിയ പത്രിക തള്ളിയതോടെയാണ് കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ലഭിക്കാതിരുന്നത് .  ചിഹ്നം ഏതായാലും ജയം ഉറപ്പാണെന്ന് ജോസ് ടോം പ്രതികരിച്ചു . ജനങ്ങള്‍ പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയും നോക്കിയാണ് വോട്ടു ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു .അതേസമയം ജോസ് ടോമിനുവേണ്ടിയുള്ള പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ജോസഫ്‌ വിഭാഗം പ്രതികരിച്ചു . പി ജെ ജോസെഫിനെ ജോസ് കെ മാണി വിഭാഗം നേതാക്കള്‍ അപമാനിച്ചുവെന്ന് ആരോപിച്ചാണ് നടപടി

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം