എത്തിച്ചത് സിനിമക്കാര്‍ക്കുവേണ്ടി ;അനധികൃത സൗന്ദര്യവര്‍ധക മരുന്നുകളുമായി ഒരാള്‍ പിടിയില്‍

Loading...

കൊച്ചി : സിനിമയിലെ നായികാ നായകന്മാര്‍ക്ക് സൗന്ദര്യം കൂട്ടാനായി കേരളത്തില്‍ എത്തിച്ച അനധികൃത സൗന്ദര്യവര്‍ധക മരുന്നുകള്‍ പിടിക്കൂടി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. കര്‍ണാടക ഭട്കല്‍ സ്വദേശിയെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടിക്കൂടിയത്.

കൊലാലംപൂരില്‍ നിന്നാണ് ഇയാള്‍ മരുന്നുകള്‍ കൊണ്ടുവന്നത്.ബോളിവുഡ് താരങ്ങള്‍ക്ക് ഉള്‍പ്പെടെ കൈമാറാനാണ് മരുന്നുകള്‍ കൊണ്ടുവന്നതെന്ന് ഇയാള്‍ പറഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. ഇയാളെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും.

Loading...