ഷവോമി ഉപയോക്താക്കളുടെ ശ്രദ്ധക്ക് ; വീണ്ടും സുരക്ഷാ വീഴ്​ച ആരോപണം

Loading...

വോമി ഉപയോക്താക്കളുടെ ശ്രദ്ധക്ക്, വീണ്ടും സുരക്ഷാ വീഴ്​ച ആരോപണം. മാര്‍ക്കറ്റ്​ ഷെയറില്‍ ഇന്ത്യയില്‍ ഏറ്റവും മുന്‍പന്തിയിലുള്ള കമ്പിനിയായ ഷവോമിയുടെ ഫോണുകളില്‍ ഉപഭോക്​താക്കളുടെ വിവരങ്ങള്‍ ആലിബാബ ഹോസ്റ്റ്​ ചെയ്യുന്ന വിദൂര സെര്‍വറുകളിലേക്ക്​ കൈമാറുന്നതിനുള്ള പഴുതുകള്‍ നല്‍കിയിട്ടുണ്ടെന്ന്​ ഗവേഷകര്‍ ആരോപിക്കുന്നു.

ഫോര്‍ബ്​സ്​ ആണ്​ ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്​. ചൈനീസ്​ സ്​മാര്‍ട്ട്​ ഫോണ്‍ നിര്‍മാതാക്കളായ ഷവോമിക്കെതിരെ ഇതിനു മുന്‍പും സുരക്ഷാ വീഴ്​ച ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

സുരക്ഷാ ഗവേഷകരായ ഗാബി സിര്‍ലിഗ്​, ആന്‍ഡ്ര്യൂ ടിയേര്‍ണി എന്നിവരാണ്​ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്​. ഷവോമി മനഃപ്പൂര്‍വ്വം അവരുടെ ഫോണുകളിലെ സോഫ്റ്റ്​വെയറിലുള്ള പഴുതുകള്‍ ഉപയോഗിച്ച്‌​ ത​ങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തുകയാണെന്ന്​ അവര്‍ ആരോപിക്കുന്നു.

താന്‍ ഉപയോഗിക്കുന്ന റെഡ്​മി നോട്ട്​ 8 എന്ന ഫോണില്‍ മാത്രമല്ല ഇത്തരം സുരക്ഷാ വീഴ്​ചയെന്നും എല്ലാ ഫോണുകളിലും സമാന പഴുതുകള്‍ ഉണ്ടായേക്കാമെന്നും ഗാബി സിര്‍ലിഗ്​ പറഞ്ഞു.

മറ്റ്​ ആപ്പുകള്‍ക്കൊപ്പം എം​െഎ സീരീസിലേയും റെഡ്​മി സീരീസിലെയും ഡിഫോള്‍ട്ട്​ ബ്രൗസറാണ്​ പ്രധാനമായും വിവരങ്ങള്‍ ചോര്‍ത്തുന്നതത്രേ. വെബ്​ ഹിസ്റ്ററിയടക്കമുള്ള വിവരങ്ങള്‍ വെളിപ്പെടുത്താതെ ബ്രൗസ്​ ചെയ്യാനുള്ള സംവിധാനമായ ‘ഇന്‍കോഗ്​നിറ്റോ’മോഡ്​ ആക്​ടിവേറ്റ്​ ചെയ്​താല്‍ പോലും വിവരച്ചോര്‍ച്ചയുണ്ടെന്നാണ്​ സൂചന.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അതേസമയം, സുരക്ഷാ ഗവേഷകരുടെ ആരോപണം ഷവോമി തള്ളി. ചില അജ്ഞാത ബ്രൗസിങ്​ വിവരങ്ങള്‍ തങ്ങള്‍ ട്രാക്​ ചെയ്യുന്നുണ്ടെങ്കിലും അവ മറ്റുള്ളവരുമായി പങ്കുവെക്കുന്നില്ലെന്ന്​ അവര്‍ വ്യക്​തമാക്കി.

ഷവോമിയുടെ ബ്രൗസര്‍ ഉപയോഗിച്ച്‌​ യൂസര്‍മാര്‍ ​ഇന്‍റര്‍നെറ്റില്‍ വിരാജിക്കുന്നതെല്ലാം ആലിബാബയുടെ സര്‍വറിലേക്ക്​ നിരന്തരം കൈമാറുന്നുണ്ടെന്നാണ്​ ആരോപണം.

ഗൂഗിള്‍ , മികച്ച സുരക്ഷാ സംവിധാനമുള്ള ഡക്​ ഡക്​ ഗോ തുടങ്ങിയ സെര്‍ച്ച്‌​ എന്‍ജിനുകളില്‍ സെര്‍ച്ച്‌​ ചെയ്യുന്നതും ഇത്തരത്തില്‍ ട്രാക്​ ചെയ്യപ്പെടുന്നുണ്ട്​. ഏതൊക്കെ ഫോള്‍ഡറുകള്‍ തുറക്കുന്നു, എത്രതവണ സ്​ക്രീന്‍ സ്വൈപ്​ ചെയ്യുന്നു, സ്റ്റാറ്റ്​സ്​ ബാറില്‍ എന്തൊക്കെ അപ്​ഡേറ്റ്​ ആവുന്നു, തുടങ്ങിയ സകല വിവരങ്ങളും സിംഗപ്പൂരിലും റഷ്യയിലുമുള്ള സെര്‍വറുകളിലേക്കാണ്​​ കൈമാറുന്നത്​.

ഗൂഗിള്‍ പ്ലേ സ്​റ്റോറില്‍ ലഭ്യമായ ഷവോമിയുടെ ​ബ്രൗസറുകളായ ‘എം​ ഐ  ബ്രൗസര്‍, മിന്‍റ്​ ബ്രൗസര്‍ എന്നിവയിലും സമാന സുരക്ഷാ വീഴ്​ച്ചയുള്ളതായി ഗവേഷകര്‍ വ്യക്​തമാക്കി. ഒന്നരക്കോടി ആളുകള്‍ ഡൗണ്‍ലോഡ്​ ചെയ്​ത രണ്ട്​ ബ്രൗസറുകളും നിരന്തരം സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം