Categories
കായികം

പരുക്ക് മൂലം ശ്രേയാസ് അയ്യർ ഏകദിന ടീമിൽ നിന്ന് പുറത്ത്

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ പരുക്കേറ്റ ശ്രേയാസ് അയ്യർ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് പുറത്തായി. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ കൂടിയായ ശ്രേയാസിന് ആദ്യ ചില മത്സരങ്ങൾ കൂടി നഷ്ടമാവും.

ആദ്യ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ശ്രേയാസിനു പരുക്കേറ്റത്. ശ്രേയാസ് അയ്യരുടെ അഭാവത്തിൽ ഋഷഭ് പന്തിനോ അജിങ്ക്യ രഹാനെയ്ക്കോ ശിഖർ ധവാനോ ആവും ക്യാപ്റ്റൻസി ചുമതല. സ്റ്റീവ് സ്മിത്തിനും സാധ്യതയുണ്ട്.

ആദ്യ ഏകദിനത്തിൽ ഇന്ത്യ 66 റൺസിനാണ് ഇംഗ്ലണ്ടിനെ കീഴ്പ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 317 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 42.1 ഓവറിൽ 251 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.

ഇന്ത്യക്കായി ശിഖർ ധവാൻ (98), വിരാട് കോലി (56), ലോകേഷ് രാഹുൽ (62), കൃണാൽ പാണ്ഡ്യ (58) എന്നിവരാണ് ഇന്ത്യ ബാറ്റിംഗിൽ തിളങ്ങിയത്. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് 3 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ജോണി ബെയർസ്റ്റോ (94), ജേസൻ റോയ് (46) എന്നിവർക്ക് മാത്രമേ മികച്ച സ്കോർ കണ്ടെത്താനായുള്ളൂ. 4 വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റ താരം പ്രസിദ്ധ് കൃഷ്ണയാണ് ഇംഗ്ലണ്ടിനെ തകർത്തത്. ശർദ്ദുൽ താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Shreyas Iyer has been ruled out of the first two ODIs against England with a hamstring injury. Shreyas, who is also the captain of Delhi Capitals in the IPL, will miss the first few matches.

NEWS ROUND UP