Categories
headlines

വീട്ടുജോലിക്കെന്നു പറഞ്ഞ് വീട്ടില്‍ പാര്‍പ്പിച്ച് യുവതിയ പലര്‍ക്കായി കാഴ്ച വച്ച ബിന്‍സയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

വീട്ടുജോലിക്കെന്നു പറഞ്ഞ് വീട്ടില്‍ പാര്‍പ്പിച്ച് യുവതിയ പലര്‍ക്കായി കാഴ്ച വച്ച ബിന്‍സ(31)യെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

മലപ്പുറം ജില്ലയിലെ എടക്കര സ്വദേശിനിയുടെ പരാതിയിന്‍മേലാണ് എടക്കര തമ്പുരാന്‍കുന്ന് സരോവരം വീട്ടില്‍ ബിന്‍സ (31), എടക്കര കാക്കപ്പരത എരഞ്ഞിക്കല്‍ ശമീര്‍ (21), ചുള്ളിയോട് പറമ്പില്‍ മുഹമ്മദ് ഷാന്‍ (24) എന്നിവരെയാണ് എടക്കര പൊലീസ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റയും സംഘവും അറസ്റ്റ് ചെയ്തത്.

മൂന്നു വയസുള്ള കുട്ടിയെ പരിചരിക്കാനെന്നു പറഞ്ഞാണ് ബിന്‍സ യുവതിയെ വീട്ടിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ പിന്നീട് യുവതിയെ ഇവര്‍ നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നു.

കഴിഞ്ഞ ജനുവരി 20നാണ് യുവതി എത്തിയത്. പ്രതിമാസം 8000 രൂപ ശമ്പളം നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു ജോലി തരപ്പെടുത്തിയത്. എന്നാല്‍, ബിന്‍സ വട്ടില്‍ നിന്നും പുറത്തു പോകുമ്പോള്‍ വാതില്‍ പുറമേ നിന്നും പൂട്ടുകയായിരുന്നു പതിവ്.

പിന്നീട് വീട്ടിലെത്തുന്നവര്‍ക്ക് യുവതിയെ ബിന്‍സ കാഴ്ച വയ്ക്കുകയായിരുന്നു. ഭീഷണിയിലൂടെയും മര്‍ദ്ദനത്തിലൂടെയുമായിരുന്നു ബിന്‍സ യുവതിയെ ഇതിലേക്ക് നയിച്ചത്. പുറത്തു ചിലയിടത്തു കൊണ്ടുപോയിയും ഇവര്‍ യുവതിയെ കാഴ്ചവച്ചു.

സഹോദരന്റെ കുട്ടിയുടെ ജന്മദിനം പ്രമാണിച്ച് വീട്ടിലെത്തിയപ്പോഴാണ് യുവതി പീഡനത്തിനിരയായ വിവരം അറിയിച്ചതും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയതും. ബിന്‍സയുടെ ഭൂതകാലവും അത്ര തെളിച്ചമുള്ളതല്ലെന്ന് പോലീസ് പറയുന്നു.

ഗവ.ഉദ്യോഗസ്ഥനായ ആദ്യ ഭര്‍ത്താവിനൊപ്പമാണ് തിരുവനന്തപുരത്തുകാരിയായ ബിന്‍സ ആദ്യമായി എടക്കരയിലെത്തുന്നത്..

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാല്‍ യുവതിയുടെ രഹസ്യബന്ധങ്ങള്‍ മൂലം ഭര്‍ത്താവ് വേര്‍പിരിയുകയായിരുന്നു. ഈ ബന്ധത്തിലുണ്ടായിരുന്ന കുട്ടി ഇപ്പോള്‍ ഭര്‍ത്താവിന്റെ സംരക്ഷണത്തിലാണ്.

ഈ ബന്ധം പിരിഞ്ഞതിനു പിന്നാലെ മറ്റൊരു യുവാവിനെ വലവീശിപ്പിടിച്ച ബിന്‍സ ഇയാളുടെ പണവും ധൂര്‍ത്തടിച്ചു. ഇക്കാലത്തും ഒരു കുഞ്ഞുണ്ടായി. പണം തീര്‍ന്നതോടെ ബിന്‍സ അയാളെയും ഉപേക്ഷിച്ചു.

തമ്പുരാന്‍ കുന്നിലെ വീട് കേന്ദ്രീകരിച്ചായിരുന്നു ബിന്‍സയുടെ പിന്നീടുള്ള പ്രവര്‍ത്തനം. രാപകലില്ലാതെ ആളുകള്‍ ഇവിടേക്ക് ഒഴുകി. സംശയം പ്രകടിപ്പിച്ച നാട്ടുകാര്‍ക്കെതിരേ ഇവര്‍ തന്നെ ശല്യം ചെയ്യുന്നുവെന്ന് കള്ളപ്പരാതിയും നല്‍കി.

വീടിനു മുമ്പില്‍ സിസിടിവി സ്ഥാപിച്ചതോടെ നാട്ടുകാര്‍ ആ പരിസരത്തേക്ക് വരാതെയായി. ആഡംബര ജീവിതത്തിനൊപ്പം മദ്യവും കഞ്ചാവുമുള്‍പ്പെടെയുള്ള ലഹരികളും ബിന്‍സയുടെ കൂട്ടുകാരായിരുന്നു. ഭക്ഷണമാകട്ടെ ഹോട്ടലില്‍ നിന്നും.

അങ്ങനെയിരിക്കെയാണ് കുഞ്ഞിനെ നോക്കാനായി യുവതിയെ വീട്ടില്‍ താമസിപ്പിക്കുന്നത്. പിന്നീട് ഇടപാടുകാര്‍ക്കെല്ലാം യുവതിയ കാഴ്ച വയ്ക്കുകയായിരുന്നു.

ഫെബ്രുവരി പകുതിയോടെയാണ് യുവതി ബിന്‍സയുടെ വീട്ടില്‍ നിന്ന് രക്ഷപ്പെടുന്നത്. സഹോദരന്റെ മകന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തതിനു ശേഷം മടങ്ങിയെത്താമെന്ന ഉറപ്പിന്‍മേലാണ് യുവതിയെ ബിന്‍സ വിട്ടത്.

എന്നാല്‍ വീട്ടിലെത്തിയ യുവതി പീഡനവിവരം വീട്ടുകാരോട് പറയുകയായിരുന്നു. ഫെബ്രുവരി 17ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.രണ്ടു ദിവസത്തിനുള്ളില്‍ ബിന്‍സയും കൂട്ടാളികളും പിടിയിലാകുകയായിരുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP