Categories
crime

ഷിബു നവാസിനെ കൊലപ്പെടുത്തിയത് മദ്യം ഒഴിച്ച് കത്തിച്ച്

തിരുവനന്തപുരം : നാടിനെ നടുക്കിയ കൊലപാതകത്തിൻ്റെ ചുരുളഴിച്ച് പൊലീസ്. വെഞ്ഞാറമൂട് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.

പാങ്ങോട് പുലിപ്പാറ പരയ്ക്കാട് തടത്തരികത്തു വീട്ടില്‍ ഷിബുവാണ് കൊല്ലപ്പെട്ടത്. സുഹൃത്ത്‌ പാങ്ങോട് ചന്തക്കുന്ന് നൗഫിയ മന്‍സിലില്‍ നവാസിനെ (40) അറസ്‌റ്റ്‌ ചെയ്‌തു.

ഞായറാഴ്ച രാവിലെ പുലിപ്പാറ പരയ്ക്കാട് ഭാഗത്ത് റോഡിലൂടെ നായ്ക്കൾ മനുഷ്യന്റ കാലിലെ അസ്ഥി കടിച്ചുവലിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടു.

പൊലീസെത്തി‌ നടത്തിയ പരിശോധനയിൽ ഷിബു തങ്ങാറുള്ള പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ആത്മഹത്യയെന്നാണ് ആദ്യം കരുതിയതെങ്കിലും കൊലപ്പെടുത്തിയശേഷം കത്തിച്ചതാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു.

സംഭവത്തെക്കുറിച്ച്‌ പൊലീസ്‌:- ഷിബുവും നവാസും 10 വര്‍ഷമായി സുഹൃത്തുക്കളാണ്. ഒരിക്കല്‍ പത്തനാപുരത്തുവച്ച് ഷിബു നവാസിനെ കൊലപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്‌. പിന്നീട്‌ പല കേസുകളിലുമായി ഷിബു ജിയിലിലായി. സെപ്‌തംബറിൽ പുറത്തിറങ്ങിയ ഷിബു നവാസുമായി വീണ്ടുമടുത്തു.

ഞായറാഴ്ച ഇരുവരും ഷിബുവിന്റെ വീട്ടിലെത്തി മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടായി. ഷിബു മരക്കഷണം ഉപയോഗിച്ച്‌ നവാസിനെ തല്ലി. നവാസ് മരക്കഷണം പിടിച്ചുവാങ്ങി തിരിച്ചടിച്ചു. അരകല്ലിന്റെ കഷണംകൊണ്ടും ഷിബുവിനെ തലയ്‌ക്കടിച്ചു വീഴ്ത്തി.

തുടർന്ന്‌ വെട്ടിക്കൊലപ്പെടുത്തി. ടാര്‍പൊളിന്‍ ഷീറ്റും പഴയ തുണികളും കൂട്ടിയിട്ട്മൃതദേഹത്തിൽ മദ്യം ഒഴിച്ച് കത്തിച്ച് സ്ഥലംവിട്ടു.
ഞായറാഴ്ച നവാസിനെയും ഷിബുവിനെയും പലയടത്തും കണ്ടതായി വിവരം ലഭിച്ചതാണ്‌ അന്വേഷണത്തിൽ വഴിത്തിരിവായത്‌. നവാസിനെ ചോദ്യം ചെയത്‌പ്പോള്‍ കുറ്റം സമ്മതിച്ചു.

റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി അശോകന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്‌‌പി എസ് വൈ സുരേഷ്, പാങ്ങോട് സിഐ എൻ സുനീഷ്, ജെ അജയന്‍ ആര്‍ രാജന്‍, വി വിഘ്നേശ്വരന്‍, താഹിര്‍, നസിം, നസിമുദ്ദീന്‍, രഞ്ജീഷ്, രജിത്, ഷാന്‍, ഗീത എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Police unravel the murder that shook the country. The burnt body of the Venjaramoodu youth was found to be a murder.

NEWS ROUND UP