വിപണിയില്‍ മത്സരം മുറുകുന്നു; റെഡ്​മി നോട്ട്​ 8 പ്രോക്ക്​ വില കുറച്ച്‌​ ഷവോമി

Loading...

‘ഏറ്റവും കുറഞ്ഞ ബജറ്റില്‍ ഏറ്റവും മികച്ച ഗെയിമിങ്​ സ്​മാര്‍ട്ട്​ ഫോണ്‍’ ഷവോമിയുടെ പുതിയ പടക്കുതിരയായ റെഡ്​മി നോട്ട്​ 8 പ്രോ-ക്ക്​ ചേരുന്ന വിശേഷണമാണിത്​. 14,999 രൂപക്ക്​ ആമസോണ്‍ എക്​സ്​ക്ലൂസീവായി വിപണിയിലെത്തിയ നോട്ട്​ 8 പ്രോ​ ആയിരം രൂപ കുറച്ച്‌​ 13,999 രൂപയാക്കിയിരിക്കുകയാണ്​ കമ്ബനി. കാരണം മറ്റൊന്നുമല്ല. സ്വന്തം കുടുംബത്തില്‍ നിന്നടക്കം വന്ന മത്സരങ്ങള്‍ തന്നെ. വിപണിയില്‍ ഏറ്റവും അവസാനമായി എത്തിയ ഗെയിമിങ്​ ഫോണ്‍ പോകോ എക്​സ്​ 2 സ്വയം പ്രഖ്യാപിത സ്വതന്ത്ര ബ്രാന്‍ഡായ പോകോയില്‍ നിന്നാണെങ്കിലും, തറവാട്ടില്‍ പിറന്നവനായി കണ്ട്​ ഷവോമി പുളകംകൊള്ളുന്ന സന്തതിയാണെന്നത്​ പരസ്യമായ രഹസ്യം​.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നോട്ട്​ 8 പ്രോ-യുടെ സവിശേഷത അതി​​​െന്‍റ പ്രൊസസറാണ്​. മീഡിയ ടെക്​ 12 നാനോ മീറ്ററില്‍ നിര്‍മിച്ച ഹീലിയോ ജി90ടി എന്ന അത്യഗ്രന്‍ പ്രൊസസര്‍ പരസ്യം ചെയ്​തായിരുന്നു ഷവോമി നോട്ട്​ 8 പ്രോ-യെ മാര്‍ക്കറ്റ്​ ചെയ്​തതും. മീഡിയ ടെക്​ മുന്‍ കാലങ്ങളില്‍ വരുത്തിവെച്ച ചീത്തപ്പേരിന്​ അപവാദമായി വന്ന ഹീലിയോ സീരീസിലെ പ്രൊസസറുകള്‍ ആന്‍ഡ്രോയ്​ഡ്​ സ്​മാര്‍ട്ട്​ഫോണുകളില്‍ സുലഭമായ കാലത്ത്​ ഷവോമിക്ക്​ ജി90-ടിയെ അവരുടെ പതാക വാഹക വകഭേദമായ നോട്ട്​ സീരീസില്‍ ഉള്‍കൊള്ളിക്കാന്‍ മടിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലതാനും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം