‘ലോകത്തുള്ള മറ്റ് കാമുകിമാരെ ഇനി കാണാന്‍ കഴിയില്ല’ശശി തരൂരിന്‍റെ മുന്‍‌കൂര്‍ ജാമ്യവ്യവസ്ഥയില്‍ പരിഹസിച്ച് ബി.ജെപി നേതാവ്

സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉപാധികളോടെ ശശി തരൂരിന് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെ പരിഹസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. തരൂര്‍ ഇനി രാജ്യം വിട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാമുകിമാരെ കാണാന്‍ എങ്ങനെ പോകും എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം.

കോടതിയുടെ നിര്‍ദ്ദേശമില്ലാതെ രാജ്യം വിടരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള കര്‍ശന വ്യവസ്ഥയോടെ ഒരു ലക്ഷം രൂപ ബോണ്ടിന്മേലാണ് ഡല്‍ഹി പാട്യാല ഹൗസ് കോടതി തരൂരിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.

‘ശശി തരൂരിന് ഇന്ത്യ വിട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ കാമുകിമാരെയും കാണാന്‍ ഇനി കഴിയില്ല’ എന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററിലൂടെ പരിഹസിച്ചത്.

സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തുകയും കോടതി സമന്‍സ് അയക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു മുന്‍കൂര്‍ ജാമ്യം തേടി തരൂര്‍ കോടതിയെ സമീപിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം