മാറുന്ന ലോകത്ത് രണ്ടാം ഗാന്ധിയുടെ ആവശ്യമുണ്ട്; മോദിയുടെ ചടങ്ങില്‍ ഷാരൂഖ് ഖാന്‍

Loading...

ന്യൂഡല്‍ഹി: മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളില്‍ ഇന്ത്യയിലേക്കും ലോകത്തേക്കും മഹാത്മാ ഗാന്ധി വീണ്ടും അവതരിക്കേണ്ടതുണ്ടെന്ന് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ചലച്ചിത്ര താരങ്ങളുമായിനടത്തിയകൂടിക്കാഴ്ചയിലാണ് ഷാരൂഖ് ഖാന്‍ ഇങ്ങനെ പറഞ്ഞത്.

നാം ശുദ്ധിയുള്ളവരായിരിക്കണമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍, നിങ്ങള്‍ (നരേന്ദ്ര മോദി) സ്വച്ഛ് അഭിയാനിലൂടെ വീണ്ടും അവതരിപ്പിച്ചു. നാമെല്ലാവരും അതിനെക്കുറിച്ച്‌ അറിഞ്ഞു. കൂടുതല്‍ അവബോധമുണ്ടാക്കാനായി. നല്ലൊരു ആശയമാണത്.

അതുകൊണ്ടുതന്നെമഹാത്മാഗാന്ധി വീണ്ടും അവതരിക്കണമെന്ന് ഞാന്‍ ഉറച്ച്‌ വിശ്വസിക്കുന്നു. മാറുന്ന ലോകത്ത് ഗാന്ധിജി 2.0 യുടെ ആവശ്യമുണ്ടെന്നും ഷാരൂഖ് ഖാന്‍ പരിപാടിക്കിടെ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം