ശാന്തന്‍പാറ കൊലപാതകം : തെളിവെടുപ്പ് 14ന്

Loading...

കോട്ടയം : ഇടുക്കി ശാന്തന്‍പാറ ഫാംഹൗസ് ജീവനക്കാരന്‍ പുത്തടി മുല്ലൂര്‍ റിജോഷിനെ (31) കൊലപ്പെടുത്തിയശേഷം കത്തിച്ച്‌ കുഴിച്ചുമൂടിയ കേസില്‍ ഒന്നാം പ്രതി ശാന്തന്‍പാറ മഷ്റൂം ഹട്ട് ഫാംഹൗസ് മനോജര്‍ ആയിരുന്ന ഇരിങ്ങാലക്കുട സ്വദേശി വസിം (32), രണ്ടാം പ്രതി റിജേഷന്റെ ഭാര്യ ലിജി കുര്യന്‍ (29) എന്നിവരെ 14ന് എത്തിച്ച്‌ തെളിവെടുപ്പ് നടത്തും.

ഇപ്പോള്‍ ഇവര്‍ മുംബെയ് പനവേല്‍ ജയിലിലാണ്. നവംബര്‍ ഏഴിനാണ് റിജേഷ് കൊല്ലപ്പെട്ടത്. മൃതദേഹം കത്തിച്ചശേഷം ഫാംഹൗസ് അങ്കണത്തില്‍ തന്നെ കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് കേസ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഫാം ഹൗസ് മാനേജരായിരുന്ന വസിം കാമുകിയായ ലിജിയുമായി മുംബെയിലേക്ക് മുങ്ങുകയായിരുന്നു. ഒന്നര വയസുകാരി ജോവാനയുമായാണ് ഇവര്‍ ഒളിവില്‍ പോയത്.

മുംബെയിലെത്തി രണ്ടാം ദിവസം മകള്‍ ജോവാനെ വിഷം നല്കി കൊലപ്പെടുത്തിയശേഷം ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും ബോധമറ്റ് കിടന്ന ഇരുവരെയും പൊലീസ് ആശുപത്രിയിലാക്കി. മകളെ കൊലപ്പെടുത്തിയതിന് മുംബെയ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം