ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത കേസ് ; ഇടുക്കിക്കാരിയായ യുവതി തട്ടിപ്പ് ആസൂത്രണം ചെയ്തതിൽ പ്രധാനി

Loading...

ടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ ഇടുക്കിക്കാരിയായ യുവതി തട്ടിപ്പ് ആസൂത്രണം ചെയ്തതിൽ പ്രധാനിയെന്നു പൊലീസ്. യുവതിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ഷംന കാസിമിന്റെ മൊഴി നാളെ രേഖപ്പെടുത്തും.

പാലക്കാട് യുവതികളെ പൂട്ടിയിട്ട കേസിലും മുഖ്യ പങ്ക് ഇവരുടേതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടികളെ പാലക്കാടേയ്ക്ക് വിളിച്ച് വരുത്തിയത് ഇടുക്കി സ്വദേശിനിയാണ്.ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചുവെന്ന വാർത്ത പുറത്തുവരുന്നത് ജൂൺ 24നാണ്. ഷംനയ്ക്ക് വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

കാര്യങ്ങൾ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പിന്നീട് ഇവർ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം