ഷംന കാസിം ബ്ലാക്ക്‌മെയിൽ കേസ് ; അന്വേഷണം സിനിമ മേഖലയിലേക്ക്

Loading...

ഷംന കാസിം ബ്ലാക്ക്‌മെയിൽ കേസുമായി ബന്ധപ്പെട്ട അന്വേഷണം സിനിമ മേഖലയിലേക്ക്. ഷംന കാസിം ബ്ലാക്ക്‌മെയിൽ കേസിൽ നടിയുടെ നമ്പർ നൽകിയ നിർമാതാവിനെ പൊലീസ് ചോദ്യം ചെയ്യും.

ഷംന കാസിമിന്റെ നമ്പർ നൽകിയത് തൃശൂർ സ്വദേശിയായ നിർമാതാവാണെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. എന്നാൽ കേസിൽ സിനിമാക്കാർക്ക് പങ്കില്ലെന്ന് ബി.ഉണ്ണികൃഷ്ണൻ പറയുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

തട്ടിപ്പ് കേസിൽ സിനിമാ മേഖലയിലെ ആർക്കും തന്നെ പങ്കില്ലെന്നും മാഫിയ സംഘത്തെ സിനിമയിൽ നുഴഞ്ഞു കയറാൻ അനുവദിക്കില്ലെന്നുമാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറയുന്നത്.

അതേസമയം, കേസിലെ മുഖ്യപ്രതി റഫീഖിന്റെ സഹോദരനായ ഹാരിസിന് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഹെയർ സ്‌റ്റൈലിസ്റ്റാണ് ഹാരിസ്. ഷംന കാസിമിനെ വിളിച്ചത് ഹാരിസാണെന്നും പ്രതികൾ മൊഴി നൽകിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം