Categories
TRAVEL

മൂന്നാറിലേക്ക് പോയാലോ…

കാഴ്ചകളുടെ ഒരു വസന്തമാണ് മൂന്നാര്‍ സഞ്ചാരികള്‍ക്ക് നല്‍കുന്നത്.മഞ്ഞണിഞ്ഞ തേയില തോട്ടങ്ങൾ, കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകൾ, മഞ്ഞുപുതച്ച വഴികൾ. ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പുമാണ് ഇവിടം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കുന്നത്.

മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടളി എന്നീ മൂന്ന് ‘ആറുകൾ’ ചേരുന്ന സ്ഥലം എന്ന വിശേഷണത്തിൽ നിന്നാണ് മൂന്നാർ എന്ന പേരുണ്ടായത്.

തണുപ്പിന്റ ലഹരിയും കാഴ്ചയുടെ കൗതുകവും നിറഞ്ഞ യാത്രയാണ് മൂന്നാറിലൂടെയുള്ളത്.പള്ളിവാസൽ, ദേവികുളം, മളയൂർ, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകൾക്കു നടുവിലാണ് മൂന്നാർ.

ഏക്കറുകണക്കിന് പ്രദേശത്ത് വ്യാപിച്ച് കിടക്കുന്ന തേയില കൃഷി മൂന്നാറിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും കാണാന്‍ സാധിക്കും. നിരവധി തേയില എസ്റ്റേറ്റുകള്‍ മൂന്നാറിലുണ്ട്. ഇതില്‍ ഏറ്റവും പ്രശസ്തം ടാറ്റ ടീ പ്ലാന്റേഷനാണ്.

സമുദ്ര നിരപ്പില്‍ നിന്ന് 1700 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു തടാകമാണ് കുണ്ടള തടാകം.

വര്‍ഷത്തില്‍ രണ്ടു തവണ മാത്രം പൂക്കുന്ന ചെറിപ്പൂക്കള്‍ കുണ്ടള തടാകത്തിലെത്തുമ്പോള്‍ ഭാഗ്യമുണ്ടെങ്കില്‍ കാണാനാകും.തടാകത്തിന് സമീപത്തുള്ള മനുഷ്യനിര്‍മ്മിത ഡാമും പ്രധാന ആകര്‍ഷണമാണ്. സന്ദര്‍ശകര്‍ക്കായി ബോട്ട് റൈഡിങ്ങും ലഭ്യമാണ്. പെഡല്‍ ബോട്ടുകള്‍, ഷിക്കാര വള്ളങ്ങള്‍, സ്പീഡ് ബോട്ടുകള്‍ തുടങ്ങിയവയില്‍ സവാരി നടത്താം.

മൂന്നാറിനെ അറിയാന്‍ അവിടേക്ക് തന്നെ യാത്ര പോവണം…കാഴ്ചകളുടെ നല്ല തലങ്ങള്‍ സമ്മാനിക്കുന്ന ഇടത്തേക്ക് ഒന്ന് പോയി വരൂ…

 

 

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: The man-made dam near the Kundala Lake is also a major attraction. Boat rides are also available for visitors. You can ride pedal boats, hunting boats and speed boats.