കാസർകോട് : ബദിയഡുക്ക ചെടേക്കാലിൽ ഇയർഫോണിന്റെ വയർ കഴുത്തിൽ കുരുക്കി നവജാതശിശുവിനെ കൊന്ന കേസിൽ മാതാവ് നീർച്ചാലിലെ ഷാഹിനയെ (26) അറസ്റ്റ് ചെയ്തു. കാസർകോട് കോടതി ഷാഹിനയെ 14 ദിവസം റിമാൻഡ് ചെയ്ത് കണ്ണൂർ തോട്ടടയിലെ വനിതാ ജയിലിലാക്കി.

ബദിയഡുക്ക പോലീസ് സ്റ്റേഷനിൽ വ്യാഴാഴ്ച നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. ഷാഹിനയുടെ മൂത്ത കുട്ടിക്ക് ഒരുവയസ്സ് തികയുംമുൻപെ രണ്ടാമതും ഗർഭിണിയായതിനാൽ ബന്ധുക്കൾ കുറ്റപ്പെടുത്തുമെന്ന സംശയത്തിലും ജാള്യതയിലും ഗർഭിണിയായ കാര്യം മറച്ചുവെക്കുകയും പ്രസവിച്ച കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് മൊഴി.
ഗർഭിണിയായത് ഭർത്താവും ബന്ധുക്കളും അറിഞ്ഞിരുന്നില്ലെന്നാണ് മൊഴിയെന്നും പോലീസ് പറഞ്ഞു. ഡിസംബർ 15-ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം.
ഭർത്താവിന്റെ വീട്ടിൽവെച്ച് രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഷാഹിനയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മണിക്കൂറുകൾക്ക് മുമ്പ് പ്രസവം നടന്നതായി വ്യക്തമായത്.
തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്.ഇൻസ്പെകർ ടി. ഉത്തംദാസ്, എസ്.ഐ. അനീഷ്, എ.എസ്.ഐ. രാജൻ, വനിതാ പോലീസ് പ്രസന്ന എന്നിവരുൾപ്പെട്ട പ്രത്യേകസംഘമാണ് കേസ് അന്വേഷിച്ചത്.
News from our Regional Network
English summary: Shahina, 26, of Neerchal, was arrested by her mother in connection with the murder of a newborn baby by tying an earphone wire around her neck in Badiaduka Chetkal.