ഷഹ്​ലയുടെ മരണം: അധ്യാപകന്‍ ജാമ്യാപേക്ഷ നല്‍കി

Loading...

കൊച്ചി: സുല്‍ത്താന്‍ ബ​േത്തരിയിലെ സര്‍വജന സ്​കൂള്‍ അഞ്ചാംക്ലാസ്​ വിദ്യാര്‍ഥിനി ഷഹല ഷെറിന്‍ പാമ്ബുകടിയേറ്റു​ മരിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട അധ്യാപകര്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

സസ്​പെന്‍ഷനിലായ സ്​കൂള്‍ ഹെഡ്​മാസ്​റ്റര്‍ കെ.കെ. മോഹനന്‍, അധ്യാപകന്‍ ഷിജില്‍ എന്നിവരാണ്​ ജാമ്യാപേക്ഷ നല്‍കിയത്​. ഹൈകോടതി ഇന്ന്​ തന്നെ ഹരജി പരിഗണിക്കും.

ഷഹലയുടെ മരണത്തെ തുടര്‍ന്ന്​ ബോധപൂര്‍വമല്ലാത്ത നരഹത്യക്ക്​ അധ്യാപകര്‍ക്കും ആശുപത്രിയിലെ ഡോ. ജിസ മെറിന്‍ ജോയ്​ എന്നിവര്‍ക്കുമെതിരെ​ ബത്തേരി ​പൊലീസ്​ സ്വമേധയാ കേസെടുത്തിരുന്നു.

കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ അലംഭാവം കാണിച്ചതിന്​ ബാലനീതി നിയമം 75ാം വകുപ്പ്​ പ്രകാരം ജാമ്യമില്ല വകുപ്പും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്​.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം