വീണ്ടും മല കയറുമെന്ന് തൃപ്തി ദേശായി…എന്ത് വില കൊടുത്തും തടയുമെന്ന് ശബരിമല കര്‍മ സമിതിയും… ശബരിമല ഇനിയങ്ങോട്ട് വീണ്ടുമൊരു വിവാദ വിഷയമാകുമോ

വൈഷ്ണവി രാജൻ

Loading...

വീണ്ടും മല കയറുമെന്ന് തൃപ്തി ദേശായി…എന്ത് വില കൊടുത്തും തടയുമെന്ന് ശബരിമല കര്‍മ സമിതിയും…സര്‍ക്കാര്‍ ആര്‍ക്കൊപ്പം നില്‍ക്കും…ശബരിമല ഇനിയങ്ങോട്ട് വീണ്ടുമൊരു വിവാദ വിഷയമാകുമോ….എങ്ങും തൊടാതെയുള്ള സുപ്രീം കോടതി വിധി ശരിക്കും എന്തൊരു പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത് .

 

ഇന്ന് വൃശ്ചികം ഒന്ന് … ശബരിമല തീര്‍ഥാടനകാലത്തിന്‍റെ ആരംഭം … യുവതി പ്രവേശനത്തിന്റെ പേരില്‍ ഇത്തവണയും തീര്‍ഥാടനകാലം സംഘര്‍ഷഭരിതമാകുമോ എന്ന ആശങ്ക എല്ലാവരിലുമുണ്ട്. എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ചരിത്ര വിധി 2018 സെപ്റ്റംബർ 28ന് പുറപ്പെടുവിച്ചതിനുശേഷം അതിശക്തമായ പ്രതിഷേധമാണ് ശബരിമല വിധിക്കെതിരെ അരങ്ങേറിയത് ….

ആചാരസംരക്ഷണത്തിനായി വിശ്വാസികള്‍ എന്ന പേരില്‍ ഒരു കൂട്ടം നിരത്തിലിറങ്ങിയപ്പോള്‍ കോടതി വിധി നടപാക്കാന്‍ ആയിരുന്നു സര്‍ക്കാര്‍ മുന്‍കൈ എടുത്തത്. ഇതുവരെയും കാണാത്ത തരത്തിലുള്ള പ്രതിഷേധത്തിനാണ് ശബരിമല സാക്ഷ്യം വഹിച്ചത് .

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

 

ചരിത്ര വിധി വന്ന് ഒരു വര്‍ഷത്തിനിപ്പുറം ശബരിമല വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് . 56 പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും സര്‍ക്കാരിന്റെ ഹര്‍ജികളും ചേര്‍ത്ത് 65 ഹര്‍ജികളാണ് ചരിത്ര വിധിയെ ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.

ഈ കഴിഞ്ഞ നവംബര്‍ പതിനാലിന് വന്ന പുനപരിശോധന വിധിയില്‍ ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതിയുടെ നേരത്തെയുള്ള ഉത്തരവിനെ പുനപരിശോധിക്കാനും ഹര്‍ജികള്‍ ഏഴംഗ ബെഞ്ച്‌ പരിഗണിക്കാനും ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്. ശബരിമല വിധിക്ക് മുസ്ളീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ടെന്ന് പ്രസ്‌താവിച്ചാണ് കോടതി, കേസ് ഉയര്‍ന്ന ബെഞ്ചിന്റെ പരിഗണനക്ക് വിട്ടത്.

വിധി പുന പരിശോധിക്കാന്‍ ഉത്തരവിട്ടതല്ലാതെ നിലവിലെ വിധിയെ സ്റ്റേ ചെയ്യ്തിട്ടുള്ള ഉത്തരവിറങ്ങിയിട്ടില്ല . അതുകൊണ്ട് തന്നെയാണ് ഈ മണ്ഡലകാലവും സങ്കീര്‍ണ്ണമാകുമോയെന്നു എല്ലാവരും ഉറ്റു നോക്കുന്നത് .

വിധിക്ക് സ്റ്റേ ചെയ്യാത്ത സാഹചര്യത്തെ സ്വാഗതം ചെയ്യ്തു കൊണ്ട് തൃപ്തി ദേശായി പോലുള്ള അകറ്റിവിസ്റ്കള്‍ രംഗത്ത് വന്നതും ഇത്തവണ തീര്‍ച്ചയായും മല ചവിട്ടുമെന്ന് പറയുന്നതും വീണ്ടും സംഘര്‍ഷങ്ങള്‍ക്കു ഇടയാകുമോയെന്നും ആശങ്ക ജനങ്ങള്‍ക്കുണ്ട്.

സുപ്രീംകോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. വിധിയില്‍ വ്യക്തത വരും വരെ ശബരിമല യുവതീ പ്രവേശനം അനുവദിക്കേണ്ടതില്ലെന്നാണ് സി പി എമ്മിന്റെ നിലപാട് .

അതേ സമയം ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ വന്നാല്‍ അവരെ മലകയറാന്‍ അനുവദിക്കില്ലെന്നും ശബരിമല കര്‍മ്മ സമതി വ്യക്തമാക്കി. യുവതികളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞെങ്കിലും അകറ്റിവിസ്റ്കളുടെ  കാര്യത്തില്‍ പണ്ടു പറഞ്ഞ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുണ്ട്.
അകറ്റിവിസ്റ്കള്‍ക്ക് ശക്തിപ്രകടനം കാട്ടാനുള്ള ഇടമാക്കി ശബരിമലയെ മാറ്റാന്‍ സമ്മതിക്കില്ലെന്ന് തന്നെയാണ് ദേവസ്വം മന്ത്രി ഇത്തവണയും പറഞ്ഞത്.

കഴിഞ്ഞ വര്‍ഷത്തേത് പോലെ തന്നെ
അകറ്റിവിസ്റ്കളും സര്‍ക്കാരും  കര്‍മ്മ സമതിയും ഓരോ നിലപാടുകള്‍ സ്വീകരിച്ചു കഴിഞ്ഞു. ആചാര സംരക്ഷ്നത്ത്തിന്റെ പേരും പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരോടും അയ്യപ്പനെ സംരക്ഷിക്കാന്‍ ഇറങ്ങി തിരിക്കുന്നവരോടും ആക്ടിവിസം കാണിക്കുന്നവരോടുമൊക്കെ ഒന്നേ പറയാനുള്ളൂ … അത് ഭീകരമായ ഒരന്തരീക്ഷം സൃഷ്ട്ടിക്കരുത് …..കേരളത്തെ ഒരു ഭ്രാന്താലയമാക്കി മാറ്റരുത് …. അത് കേരള ജനത ആഗ്രഹിക്കുന്നില്ല .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം