ഇരു വൃക്കകളും തകരാറിലായി ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന കെഎസ്‌യു പ്രവർത്തകന് വേണ്ടി കൈകോർത്ത് എസ്എഫ്‌ഐ പ്രവർത്തകർ

Loading...

ഇരു വൃക്കകളും തകരാറിലായി ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന കെഎസ്‌യു പ്രവർത്തകന് വേണ്ടി കൈകോർത്ത് എസ്എഫ്‌ഐ പ്രവർത്തകർ. രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ പാർട്ടിക്കാര് തമ്മിൽ കൊമ്പു കോർക്കുകയും കൊന്നു തള്ളുകയും ചെയ്യുന്ന കാലത്താണ് മാതൃകാപരമായ സംഭവം.

റാഫി എന്ന കെഎസ്‌യു പ്രവർത്തകന്റെ ചികിത്സക്ക് വേണ്ടി ഫേസ്ബുക്കിലൂടെയാണ് എസ്എഫ്‌ഐ പ്രവർത്തകർ പണം സ്വരൂപിക്കുന്നക്. ‘കൂരാച്ചുണ്ട് സഖാക്കൾ’ എന്ന പേജിൽ റാഫിക്ക് സഹായം അഭ്യർത്ഥിച്ചുള്ള ഒരു പോസ്റ്റിട്ടുണ്ട്.

നമ്മുടെ സഹോദരനാണ് എന്ന തലക്കെട്ടോടെ കെഎസ്‌യു ബാൻഡ് തലയിൽ കെട്ടിയ റാഫിയുടെ ചിത്രവും എസ്എഫ്‌ഐയുടെ പോസ്റ്റിലുണ്ട്. റാഫിയുടെ ഇരു വൃക്കകളുടെയും പ്രവർത്തനം തകരാറിലായിരിക്കുന്നുവെന്നും ഈ ദിവസങ്ങളിൽ ഡയാലസിസ് നടക്കുകയാണെന്നും എസ്എഫ്‌ഐയുടെ പോസ്റ്റിൽ ഉണ്ട്.

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഏകദേശം 20 ലക്ഷം രൂപയോളം ചിലവു വരുമെന്നും എസ്എഫ്‌ഐ കുറിക്കുന്നു. സാമ്പത്തികമായി തീർത്തും പിന്നോക്ക അവസ്ഥയിൽ കഴിയുന്ന കുടുംബത്തിന് ശസ്ത്രക്രിയയും തുടർ ചികിത്സയുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്നും അവന് വേണ്ടി കൈകോർക്കാമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

റാഫിയുടെ ഇരു വൃക്കകളുടെയും പ്രവർത്തനം തകരാറിലായിരിക്കുന്നു . ഈ ദിവസങ്ങളിൽ ഡയാലസിസ് നടക്കുകയാണ് . എന്നാൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രീയയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത് . ഏകദേശം 20 ലക്ഷം രൂപയോളം ചിലവു വരും ശസ്ത്രക്രിയക്ക് . സാമ്പത്തീകമായി തീർത്തും പിന്നോക്ക അവസ്ഥയിൽ കഴിയുന്ന കുടുംബത്തിന് ശസ്ത്രക്രീയയും തുടർ ചികിത്സയുമായോ മുന്നോട്ട് പോകാൻ കഴിയില്ല. 
സ്വന്തം ശാരീരിക പ്രശ്‌നങ്ങളെ പോലും മറന്ന് അഹോരാത്രം പ്രവർത്തിച്ച ഈ സഹോദരൻ ഇനിയും നമ്മോടൊപ്പം ഉണ്ടാവണം …. ആരോഗ്യവാനായ് .
നമ്മുടെ ഓരോരുത്തരുടെയും കരുതലിലാവട്ടെ റാഫിയുടെ ജീവിതം .

അക്കൗണ്ട് ഡീറ്റയിൽസ് ചുവടെ ചേർക്കുന്നു.. 
സഹായിക്കുക

Muhammed Rafi 
Federal Bank 

Branch Kayamkulam 
Account Number : 10540100300824
IFSC Code : FDRL0001054നമുക്ക് #സഹായിക്കാംനമ്മുടെസഹോദരനെ..

Loading...