തൃശ്ശൂരിൽ സൗഹൃദം നടിച്ചു പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Loading...

പു​തു​ക്കാ​ട്: വീ​ട്ട​മ്മ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ.

എ​റ​ണാ​കു​ള​ത്ത് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്രബിനെ ചാ​ല​ക്കു​ടി ഡിവൈഎ​സ്പി സി.​ആ​ർ സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റുചെ​യ്ത​ത്. വ​ര​ന്ത​ര​പ്പി​ള്ളി വ​ട​ക്കും​മു​റി കോ​പ്പാ​ട​ൻ സ്വദേശിയാണ് പ്രബിൻ

വ​ര​ന്ത​ര​പ്പി​ള്ളി​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്ന പ്ര​ബി​ൻ മൂ​ന്നുവ​ർ​ഷം മു​ന്പാ​ണ് വീ​ട്ട​മ്മ​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. വീ​ട്ട​മ്മ​യു​ടെ ഭ​ർ​ത്താ​വ് വി​ദേ​ശ​ത്താ​യി​രു​ന്നു. പ്ര​ബി​ന്‍റെ വ​ണ്ടി ഓ​ട്ടം വി​ളി​ക്കു​ക​യും തു​ട​ർ​ന്ന് ഇ​രു​വ​രും സൗ​ഹൃ​ദ​ത്തി​ലാ​വു​ക​യു​മാ​യി​രു​ന്നു.

ഒ​രു വ​ർ​ഷം​ മു​ന്പ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യി തി​രി​കെ വ​രു​ന്ന​വ​ഴി വീ​ട്ടു​കാ​രെ പ​രി​ച​യ​പ്പെ​ടു​ത്താ​മെ​ന്നു പ​റ​ഞ്ഞ് യു​വ​തി​യെ പ്ര​ബി​ൻ സ്വ​ന്തം വീ​ട്ടി​ലെ​ത്തി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി ന​ഗ്ന​യാ​ക്കി ഫോ​ട്ടോ​യും വീ​ഡി​യോ​യും പ​ക​ർ​ത്തു​ക​യുമാ​യി​രു​ന്നു. ഇ​ത് സമൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​യാ​ൾ യു​വ​തി​യെ പ​ല​വ​ട്ടം ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.

മ​റ്റൊ​രു ദി​വ​സം യു​വ​തി​യു​ടെ വീ​ട്ടി​ൽ​വ​ച്ച് ക​ര​ഞ്ഞു​കൊ​ണ്ട് വ​ന്ന കു​ട്ടി​യെ ഇ​യാ​ൾ പി​ടി​ച്ചു ത​ള്ളു​ക​യും ചു​മ​രി​ലി​ടി​ച്ച് കു​ട്ടി​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. യു​വ​തി​യു​ടെ മൊ​ഴി​യി​ൽ പ്ര​ബി​ന്‍റെ പേ​രി​ൽ ബാ​ല​പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​വും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ഭ​ർ​ത്താ​വ് വി​ദേ​ശ​ത്തു നിന്നയ്ക്കുന്ന പ​ണം ഇ​യാ​ൾ ബ​ല​മാ​യി എ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ യു​വ​തി വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം വാ​ഴ​ക്കാ​ലായി​ൽ വ​ർ​ക് ഷോ​പ്പി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന പ്ര​തി, യു​വ​തി പ​രാ​തി ന​ൽ​കി​യ​ത​റി​ഞ്ഞ് ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം